സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി മേക്കിംഗ് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ആരംഭിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും കേന്ദ്ര സർക്കാർ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന 45 ദിവസം നീണ്ടു നിലക്കുന്ന സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി മേക്കിംഗ് പ്രോഗ്രാം കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിജിനി ഷംസുദീൻ ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എം.ഇ തൃശ്ശൂർ പ്രോഗ്രാം ഓഫീസർ ജേ തുറാം മുഖ്യ പ്രഭാഷണവും . വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, വകുപ്പ് മേധാവി ക്രിസ്റ്റി ജോസ്, നാൻസി ഡിക്രൂസ്, ആതിര വിജയൻ തുടങ്ങിയവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
45 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ എംബ്രോയിഡറി ,മേക്കിംഗ് പരിശീലന പരിപാടി പ്രായ ഭേദമെന്യേ ഏവർക്കും പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. ഈ പ രിശീലന പരിപാടിയിൽ വ്യവസായങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സഹായങ്ങളെ കുറിച്ചും സബ്സീഡി, രാജിസ്ട്രേഷന്‍, വര്‍ക്കിംഗ് കാപിറ്റല്‍ ലോ ണ്‍, ഗ്രീന്‍ ചാനല്‍, മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ ഫ്ലാറ്റ് ഫോം, മോട്ടിവേഷന്‍, ലീഡര്‍ഷിപ്പ് എന്നിവയെ കുറിച്ചുള്ള അവബോധ ക്ലാസുകള്‍ ഉണ്ടായിരിക്കുംമെന്നും അധി കൃതര്‍ അറിയിച്ചു. ഇനിയും ഈ പ്രോഗ്രാമില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ കോളേജില്‍ എത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 95 62 58 11 9 1, 80 86 91 32 66.

+ There are no comments
Add yours