അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഡോ. സോണി സി ജോർജ് സ്റ്റാൻഫോർഡ് റാങ്കിങ്ങിൽ

Estimated read time 0 min read
Share :

അമേരിക്കയിലെ  സ്റ്റാൻ ഫോർഡ് സർവ്വകലാശാലയും  എൽസേവിയറും ചേർന്ന് തയ്യാറാക്കിയ 2025 ലെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പ ട്ടികയിൽ അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ  ഡീന്‍ റിസർച്ചും സെന്റെർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറുമായ ഡോ. സോണി സി ജോർജിന് അഭിമാനകരമായ സ്ഥാനം ലഭിച്ചു. ഇതിനോടകം നേടിയിട്ടുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളുടെയും പ്രബന്ധങ്ങളുടെയും,  ശാസ്ത്ര  ഗ്ര ന്ഥങ്ങളുടെയും  ലേഖനങ്ങളുടെയും,  ഗുണനിലവാരവും സ്വാധീനവും വിലയിരുത്തുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം.

പോളിമർ  കോമ്പസിറ്റുകൾ, സൂപ്പർ കപ്പാസിറ്റേഴ്സ്,  പോളിമർ  മെംബ്രെയിനുകള്‍ എന്നിവയിലെ ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക പ്രശംസയും നേടി. 25 വർഷമായി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഡോ. സോണി സി ജോർജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നി ക്കൽ എഡ്യൂക്കേഷന്റെ ദേശീയ അധ്യാപക  അവാർഡും (2022) എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ  മികച്ച ഗവേഷകനുള്ള അവാർ ഡും  (2018) ലഭിച്ചിട്ടുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours