അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് ആലീസ് ടീച്ചർ

Estimated read time 1 min read
Share :

അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് വന്ന ആലീസ് ടീച്ചർ അവാർഡിൻ്റെ തിളക്കത്തിൽ.പാത്തുമയുടെ ആട് എന്ന ഷോ ർട്ട് ഫിലിമിലെ അഭിനയത്തിനാണ് അനശ്വര നടൻ മാമ്മൂക്കോയയുടെ പേരിലുള്ള നാഷണൽ അവാർഡ് പൊൻകുന്നം പത്തൊൻപതാം മൈൽ കൂനമ്പാലയിൽ ആ ലീസ് ടീച്ചറിനെ തേടിയെത്തിയിരിക്കുന്നത്. ഷാൻ ചാർളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാത്തുമയുടെ ആട് എന്ന ഷോർട്ട് ഫിലിമിൽ പ്രധാന കഥാപാത്രമായ പാത്തുമ്മയെ അവതരിപ്പിച്ചതിനാണ് ആലീസ് ടീച്ചറിന് സ്പഷ്യൽ ജൂറി അവാർഡ് ലഭിച്ചത്.

കോഴിക്കോട് നടന്ന മാമ്മൂക്കോയ മെമ്മോറിയൽ നാഷണൽ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 920 ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിക്കപ്പെട്ടത്. ഇ വയിൽ നിന്നുമാണ് സ്പെഷ്യൽ ജൂറി പുരസ്ക്കാരത്തിനായി ആലീസ് ടീച്ചറിനെ തെരഞ്ഞെടുത്തത്. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ടീച്ചർ പ്രതി കരിച്ചു.

പൊൻകുന്നം പത്തൊൻപതാം മൈൽ സ്വദേശിയായ ആലീസ് ടീച്ചർ നീണ്ട 31 വർഷ കാലത്തെ അധ്യാപക ജോലിയിൽ നിന്ന്ആണ് വിരമിച്ചത്.കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് സ്കൂളിൽ അധ്യാപകയായിരിക്കെയായിരുന്നു ജോലിയിൽ നിന്നുള്ള വിരമിക്കൽ.eജാലിയിൽ നിന്ന് വിരമിച്ചെങ്കിലും വെറുതെ ഇരിക്കാൻ തയ്യാറായി രുന്നില്ല ടീച്ചർ.സമൂഹമാധ്യമങ്ങളിൽ സജീവമായതങ്ങനെയാണ്. നിരവധി ഫോളോവേഴ്സുള്ള എ.കെ വ്ളോഗ്സ് എന്ന യുട്യൂബ് ചാനൽ ഇന്ന് ടീച്ചറിന് സ്വന്തമായുണ്ട്. വ്ളോഗറായി മിന്നി നിൽക്കുമ്പോളാണ് സുഹൃത്തുക്കളുടെ മക്കളുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം എന്നാശയം ഉയർന്ന് വരുന്നത്. തുടർന്ന് ഇവരുടെ നിർബന്ധ പ്രകാരമാണ് അഭിനയത്തിൽ ഒരു കൈ നോക്കിയതും, അതുവഴി അവാർഡിലേയ്ക്കെത്തിയതും. ഭർത്താവ് തോമസ് മാത്യു, മകൻ കെവിൻ തോമസ് എന്നിവരുടെ പിന്തുണയാണ് തൻ്റെ കരുത്തെന്ന് ആലീസ് ടീച്ചർ പറയുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours