സമൂഹത്തിൽ ഏറി വന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച ചർച്ച ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ജനകീയ കമ്മിറ്റി പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡ ലം എംഎൽഎ ഓഫീസിൽ വച്ച് ചേർന്നു.
ഗവ. ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു എന്നിവർ സംസാരിച്ചു. ഗവൺമെന്റ് വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
കുറ്റകൃത്യങ്ങൾ എക്സൈസ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കുന്നതിന് ആവശ്യമായ ടെലഫോൺ നമ്പറുകൾ സാധാരണ ജനങ്ങളുടെ ഇടയിൽ എത്തിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ഡോക്ടർ എൻ ജയരാജ് മുന്നോട്ട് വെച്ചു. ചിറക്കടവ് പഞ്ചായത്ത് മുൻകൈയെടുത്ത് സ്റ്റിക്കറുകളും സൂചന ബോർഡുകളും നിർമ്മിച്ച് വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നതിന് അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശം സമീപ ദിവസങ്ങളിൽ തന്നെ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ചിറ ക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അറിയിച്ചു.

+ There are no comments
Add yours