മുണ്ടക്കയം : പൂമരതണൽ പ്രകൃതി കുടുംബവും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി നഴ്സിംഗ്സ്കൂളിൽ പരിസ്ഥിതി ബോധവൽകരണ ക്ലാ സും തണ്ണീർക്കുടങ്ങളും സ്ഥാപിച്ചു. സംസ്ഥാനവനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം എം.എം.റ്റി അഡ്മിനിസ്ട്രേറ്റർ ഫാദർ ദീ പു ആൻ്റണി പുത്തൻപുരയ്ക്കൽ ഉത്ഘാടനം ചെയ്തു. സിസ്റ്റർ ആനി തോമസ് തണ്ണീർക്കുടം സ്ഥാപിച്ചു. സുനിൽ സുരേന്ദ്രൻ പരിസ്ഥിതി ക്ലാസ് നയിക്കുകയും തണ്ണീർ ക്കുടങ്ങളും വിതരണംചെയ്തു. നയന കെ.വി,അനശ്വര പ്രസന്നൻ, ലിഷ എബ്രഹാം, ബെറ്റി സെബാസ്റ്റ്യൻ, അഭിമന്യു പൂമരതണൽ, സുഷിത പൂമര തണൽ, ആര്യ അശോകൻ എന്നിവർ സംസാരിച്ചു.


+ There are no comments
Add yours