വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി കായലും കടലും കണ്ട് മനസ്സ് നിറഞ്ഞ യാത്ര

Estimated read time 0 min read
Share :

എലിക്കുളം: വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി അവർ ഒത്തുചേർന്നു. കായൽപ്പരപ്പിലൂടെ സഞ്ചരിച്ചു. സായാഹ്നത്തിൽ കടൽകാറ്റ് കൊണ്ടു. വയോ ജനങ്ങൾക്കായി എലിക്കുളം പഞ്ചായത്ത് ഒരുക്കിയ വിനോദയാത്രയിൽ ഒത്തുചേർന്നത് 105 വയോജനങ്ങളും പഞ്ചായത്തംഗങ്ങളും. രണ്ട് ബസുകളിലായി രാവിലെ കുമരകത്തേക്ക്. അവിടെ നിന്ന് 3 മണിക്കൂർ കായലിന്റെ ഭംഗി ആസ്വദിച്ചു. തുടർന്ന് ബസ്സിൽ ആലപ്പുഴയ്ക്ക് .സായാഹ്നത്തിൽ കടലിന്റെ ആവോളം ആസ്വദിച്ചു.

രാവിലെ  ഇളങ്ങുളം അമ്പലം ജംഗഷനിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പ്രൊഫ: എം.കെ.രാധാകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. എലിക്കുളം പ ഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് , സ്ഥിരം സമിതി  അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്താഗങ്ങളായ  സെൽവി വിൽസൺ,ദീപ ശ്രീജേഷ്, കെ. എം. ചാക്കോ ,യമുന പ്രസാദ്, വയോജന സംഘടനാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണ പിള്ള , സെക്രട്ടറി പി.വി ജയൻ ,കമ്മറ്റിയംഗം വി.പി.ശശി എന്നിവർ യാത്ര യ്ക്ക് നേതൃത്വം നല്കി.

Share :

You May Also Like

More From Author

+ There are no comments

Add yours