ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ തിരുനാളിന് കൊടിയേറി

Estimated read time 0 min read
Share :

ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് വികാരി ഇൻ ചാർജ് ഫാ. ഡെന്നോ മരങ്ങാട്ട് കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്ന് നൊവേന, വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം, വെഞ്ചരിപ്പ്, 6.30ന് കൂട്ടായ്മകളിലേയ്ക്ക് തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ നടന്നു. 11ന് വൈകുന്നേരം നാലിന് ജപമാല, കഴുന്ന് നേർച്ച, 4.30ന് വിശുദ്ധ കുർബാന, നൊവേന, ആറിന് വാഹനവെഞ്ചരിപ്പ്, 6.15ന് നാലാംമൈൽ കുരിശപള്ളിയിലേയ്ക്ക് പ്രദക്ഷിണം, രാത്രി 8.30ന് സമാപനാശീർവാദം, ആകാശവിസ്മയം. 12ന് രാവിലെ 5.15ന് പ്രഭാതപ്രാർഥന, 5.30ന് വിശുദ്ധ കുർബാന, ഒന്പതിന് കഴുന്നുനേർച്ച, 9.30ന് തിരുനാൾ കുർബാന, തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് കലാവിസ്മയം, രാത്രി ഏഴിന് ഗാനമേള.

Share :

You May Also Like

More From Author

+ There are no comments

Add yours