ഇടക്കുന്നം കൊരട്ടിപ്പടി നാടുകാണി റോഡ് ഉദ്ഘാടനം ചെയ്തു 

Estimated read time 1 min read
Share :
പാറത്തോട്  പഞ്ചായത്ത്  എട്ടാം വാർഡിലെ ഇടക്കുന്നം- കൊരട്ടിപ്പടി- നാടുകാണി റോഡ് എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിങ് നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ സുമിന അലിയാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്,  പഞ്ചായത്ത് അംഗം കെ. യു അലിയാർ, ജമാഅത്ത് സെക്രട്ട റി ബഷീർ കല്ലാനിക്കൽ, പൊതുപ്രവർത്തകരായ മുഹമ്മദ് ഫൈസൽ, അബ്ദുൽസലാം, റഷീദ് മുക്കാലി, തോമസ് വാഴക്കാപാറ, ജോയി തെക്കേവയലിൽ എന്നിവർ സംസാരിച്ചു.
ഇടക്കുന്നം – വട്ടക്കാവ് റോഡിന് സമാന്തരമായി ഇടക്കുന്നം തോടിന്റെ തീരത്തുകൂടി പോകുന്ന ഈ തീരദേശ റോഡ് കൊരട്ടിപ്പടി ഭാഗത്തെയും, നാടുകാണി അടി വാരം ഭാഗത്തെയും നിരവധി കുടുംബങ്ങളുടെ ഏക ഗതാഗത മാർഗ്ഗമാണ്. പ്രളയത്തിലും മറ്റും തകർന്നിരുന്ന ഈ റോഡ് വാഹനഗതാഗതത്തിന് തികച്ചും ദുരിതപൂ ർവ്വമായ സാഹചര്യമായിരുന്നു. തന്മൂലം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മുൻപ് എംഎൽഎ ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയും, ഗ്രാമപഞ്ചായ ത്ത് ഫണ്ട് 6 ലക്ഷം  രൂപയും മറ്റും ഉപയോഗിച്ച് റോഡിന്റെ ആദ്യഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുകയും തോട്ടുതീരവുമായി ചേർന്ന് സംരക്ഷണവേലിയും മറ്റും നിർ മ്മിച്ചിരുന്നു. ഇപ്പോൾ നടത്തിയ കോൺക്രീറ്റിംഗ് പ്രവർത്തികൾ കൂടി പൂർത്തീകരിച്ചതോടെ ഏകദേശം ജനവാസ മേഖലകളിൽ പൂർണമായും റോഡ് ഗതാഗതയോ ഗ്യകമായി.
Share :

You May Also Like

More From Author

+ There are no comments

Add yours