മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് 7.1 കോടിയുടെ റോഡ് പട്ടിക സമര്‍പ്പിച്ചു ; ഡോ.എന്‍.ജയരാജ്

Estimated read time 0 min read
Share :

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ 7.1 കോടിയുടെ റോഡ് പട്ടിക സമര്‍ പ്പിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കറുകച്ചാല്‍ പഞ്ചായത്തിലെ ചെറുമാക്കല്‍പടി കൊച്ചുകണ്ടം അഞ്ചാനി റോഡ് 15 ലക്ഷം, കൂത്രപ്പള്ളി പാലമറ്റം 30 ലക്ഷം, തൊമ്മച്ചേരി എല്‍ പി സ്‌കൂള്‍ മാക്കിയില്‍ റോഡ് 15 ലക്ഷം, തറേപ്പടി വേട്ടമല റോഡ് 15 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ പടനിലം പുതുവാക്കു ന്ന് ചേറ്റേടം റോഡ് 30 ലക്ഷം, കാളച്ചന്ത പരുത്തിമൂട് റോഡ് 60 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ബ്‌ളോക്ക് ഓഫിസ് നെടുങ്ങാട്ട് വിഴിക്കത്തോട് 30 ലക്ഷം, തമ്പലക്കാട് വെളിയന്നൂര്‍കര റോഡ് 15 ലക്ഷം, അഞ്ചാംമൈല്‍ മണങ്ങല്ലൂര്‍ റോഡ് 25 ലക്ഷം, വിജയന്‍ കോളനി റോഡ് (കറിപ്ലാവ് അംഗനവാടി വിജയന്‍ കോളനി) 15 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ കുന്നേല്‍ ഗവ.എല്‍ പി സ്‌കൂള്‍ റോഡ് 25 ലക്ഷം, മുട്ടത്തേടത്ത് പടി കൂടല്ലൂര്‍ പടി റോഡ് 15 ലക്ഷം, മനോക്കോട്ടേജ് വരകില്‍ കോളനി റോഡ് 15 ലക്ഷം.

മറ്റത്തില്‍പടി പത്തൊമ്പതാംമൈല്‍ റോഡ് 30 ലക്ഷം, നെടുങ്കുന്നം പഞ്ചായത്തിലെ മഠത്തുംപടി മുതിരമല റോഡ് 30 ലക്ഷം, നെടുമണ്ണി കടുന്താനം റോഡ് 35 ല ക്ഷം, അണിയറ പനക്കവയല്‍ റോഡ് (കലുങ്ക് സഹിതം)15 ലക്ഷം, കൊച്ചോലി വീരന്‍മല ഇടത്തിനാട്ടുപടി റോഡ് 15 ലക്ഷം, മാന്തുരുത്തി നെ ടുങ്കുഴി റോഡ് 15 ല ക്ഷം, പള്ളിക്കത്തോട് പഞ്ചായത്തിലെ പുത്തന്‍പുര കവല പെരുമ്പാറ റോഡ് 15 ലക്ഷം, മണിമല പഞ്ചായത്തിലെ കറിക്കാട്ടൂര്‍ കരിമ്പന്‍മാക്കല്‍ പുലിക്കല്ല് റോഡ് 30 ലക്ഷം, മണിമല പള്ളിപ്പടി ചുഴികുന്നേല്‍ പടി നെല്ലിത്താനം റോഡ് 30 ലക്ഷം, വാഴൂര്‍ പഞ്ചായത്തിലെ നെടുമാവ് കോളനി റോഡ് 25 ലക്ഷം, നെടുമാവ് അങ്ങാ ടിയില്‍ പടി റോഡ് (കലുങ്ക്, സംരക്ഷണഭിത്തി ഉള്‍പ്പെടെ) 25 ലക്ഷം, റ്റി പി പുരം ശാസ്താംകാവ് റോഡ 35 ലക്ഷം, പനമ്പുന്ന പുത്തന്‍കവല വലിയതറ റോഡ് 25 ല ക്ഷം, പത്തൊമ്പതാം മൈല്‍ കടപ്പൂര് 15 ലക്ഷം, താഴത്തുവടകര മുതുകുറ്റി റോഡ് 15 ലക്ഷം, മണിമല കുളത്തുങ്കല്‍ വെള്ളചിറവയല്‍ റോഡ് 15 ലക്ഷം, ഷാജി സദ നം മുണ്ടോലിക്കടവ് ആനക്കല്ല് റോഡ് 35 ലക്ഷം എന്നിങ്ങനെ 30 റോഡുകളാണ് പദ്ധതില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചാല്‍ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 2024 ഡിസംബറിനകം ഭരണാനുമതി ലഭ്യമാക്കുന്നതിനും 2025 ഏപ്രിലിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുമാ ണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours