ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ശുചിമുറി ബ്ലോക്ക് നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ ആദ്യഘട്ടമായി അനുവദിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ദേവപ്രശ്നത്തിന് ശേഷം ക്ഷേത്ര പുരോഗതിക്കാവിശ്യമായ ഇടപെടൽ ദേവസ്യം ബോർഡിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ചുള്ള കലാവേദിയുടെ ഉദ്ഘാടനവും കിണറുകളിൽ സ്ഥാപിച്ച മോട്ടോറിൻ്റെ സ്വിച്ചോണും അദ്ദേഹം നിർവഹിച്ചു


+ There are no comments
Add yours