2 പൊലീസ് ഉദ്യോഗസ്‌ഥരെ കുത്തിക്കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

Estimated read time 0 min read

34 വർഷം മുൻപ് 2 പൊലീസ് ഉദ്യോഗസ്‌ഥരെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തി. എരുമേലി ശ്രീനിപുരം നഗറിൽ പതി നാലി ൽതാഴെ ഷാഹുൽ ഹമീ ദി(63)നെയാണ് ഇന്നലെ ഉച്ച യ്ക്കു ശേഷം വീടിനു മുന്നിലെ മരത്തിന്റെ ശിഖരത്തിൽ തൂങ്ങിമ : രിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം വീട്ടിൽ ഒറ്റയ്ക്കാ ണ് ഉണ്ടായിരുന്നത്.

1990 ഫെബ്രുവരി 20നു കൊരട്ടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുച്ചീട്ടുകളി നടത്തിയ ഷാഹുലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു ജീപ്പിൽ കയറ്റാൻ ശ്ര മിക്കുമ്പോഴാണു കാഞ്ഞിരപ്പള്ളി സ്‌റ്റേഷനിലെ എൻ. എ.ആൻ്റണി, പി.ജി.ബാലചന്ദ്രൻ എന്നിവരെ കുത്തിവീഴ്ത്തിയത്. ബാലചന്ദ്രൻ സംഭവസ്ഥലത്തും ആൻ്റണി ചികിത്സയിലിരിക്കെ 5 ദിവസത്തിനു ശേഷവും മരിച്ചു. ഈ കേസിൽ ഷാഹുൽ ജീവപ ര്യന്തം ഉൾപ്പെടെയുള്ള ജയിൽശി ക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതു കൂ ടാതെ കഞ്ചാവുകേസ് അടക്കമു ള്ള കേസുകളും ഷാഹുലിന് എതിരെയുണ്ടായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours