എം ജി സർവകലാശാല ക്രോസ് കൺട്രി എം എ കോളേജ് കോതമംഗലം, എസ് ബി കോളേജ് ചങ്ങനാശേരി ജേതാക്കൾ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് നടന്ന 2025-26 വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് പുരുഷ – വനിതാ വിഭാഗം ക്രോസ് കൺട്രി മത്സരത്തിൽ വനിതാ വിഭാഗത്തിൽ കോതമംഗലം എം എ കോളേജ് പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ് ബി കോളേജ് എന്നിവർ ജേതാക്ക ളായി. വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ , പാലാ അൽഫോൻസാ എന്നി കോളേജുകൾ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി. പുരുഷ വിഭാഗ ത്തിൽ കോതമംഗലം എം എ കോളേജ്, ആഥിദേയരായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് എന്നിവർ രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി.രാവിലെ 6.30-നാണ് മത്സരങ്ങൾ ആരംഭിച്ചത് . വിവിധ കോളേജുകളിൽ നിന്നായി അൻപതോളം കായികതാരങ്ങൾ ഈ മത്സരത്തിൽ പങ്കെടുത്തു. മാഗ്ലൂരിൽ വച്ച് നടക്കുന്ന അ ന്തർസർവകലാശാല മത്സരത്തിനുള്ള സർവകലാശാല വനിതാ ടീമിനെയും റോത്തക്കിൽ നടക്കുന്ന അന്തർസർവകലാശാല മത്സരത്തിനുള്ള സർവകലാശാല പുരുഷ ടീമിനെയും ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുതു . 10 കിലോമീറ്ററായിരുന്നു മത്സര ദൂരം. കോളേജ് മൈതാനത്തു നിന്നും ആരംഭിച്ച് മുക്കാലി-പാലമ്പ്ര റോഡ് – ഇരുപത്തിയാറാം മൈൽവരെ എത്തി തിരിച്ചു കോളേജ് മൈതാനത്താണ് മത്സരം അവസാനിച്ചത്.

മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ ഓഫ്‌ പോലീസ് ശ്യാംകുമാർ കെ ജി നിർവഹിച്ചു.സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻ സിപ്പൽ ഇൻ ചാർജ് ഡോ.ബിനോ പി ജോസ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണം പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീ സ്, കോളേജ്‌ മാനേജർ ഡോ. കുര്യൻ താമരശ്ശേരി, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ വി എം ഷാജഹാ ൻ, കോളേജ് ബർസാർ ഡോ മനോജ് പാലക്കുടി എന്നിവർ നിർവഹിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours