കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ

Estimated read time 1 min read
Share :

കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ സംഭവം മുണ്ടക്കയം ഇഞ്ചിയാനിയിൽ | ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി.

ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി പേർ. പലരുടെ കൈയിൽ നിന്നുമായി ഒന്നരലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടി രിക്കുന്നത്. ഇഞ്ചിയാനി ഹോളി ഫാമിലി ഇടവയിൽ പ്രവർത്തിക്കുന്ന ഒരു കന്യസ്ത്രിയുടെ വാട്ട് സാപ്പ് നമ്പർ ഹാക്ക് ചെയ്താണ് ഈ ഫോണിൽ ഉള്ള നമ്പറുകളിൽ പണം ആവിശ്യപ്പെട്ട് കോൾ ചെയ്തും മെസേജ് അയച്ചും പണം തട്ടിയത്. കന്യാസ്ത്രീയുടെ ഫോണിലേക്ക് കഴിഞ്ഞ  ദിവസം മതപരമായ ചടങ്ങിലേക്കുള്ള മീറ്റിങ്ങി ന്റെ ഒരു ലിങ്ക് വന്നിരുന്നു ഈ ലിങ്കിൽ കയറിയതോടെയാണ് ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് ആരംഭിച്ചത്.

പലരും കന്യാസ്ത്രീയെ നേരിട്ട് ബന്ധപ്പെട്ടതോടെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരവും തട്ടിപ്പും അറിയുന്നത് തുടർന്ന് കന്യാസ്ത്രീ  മുണ്ടക്കയം പോലീസിലും, സൈബർ സെല്ലിലും പരാതി നൽകി.എന്നാൽ ഇപ്പോഴും പലർക്കും പണം ആവശ്യപ്പെട്ട് മെസ്സേജ് വരുന്നുണ്ട് നിരവധി പേർക്കാണ് പണം നഷ്ടമായത് ഏകദേശം ഒന്ന രലക്ഷത്തോളം രൂപ തട്ടി സംഘം കൈക്കലാക്കിയതായാണ് വിവരം. ഇത് കൂടാതെ മേഖലയിലെ പലരുടെയും ഫോണുകൾ തട്ടിപ്പ് സംഘം ഇടകയിലെ സൂം മീറ്റിം ഗ്  ആണെന്ന് കാണിച്ച് വാട്ട് സാപ്പിൽ മെസേജ് നൽകി വാട്ട് സാപ്പ നമ്പറുകൾ ഹാക്ക് ചെയ്തു പണം ആവശ്യപ്പെട്ടു.

വിദേശത്ത് ഉള്ളവർ പലരും പണം തട്ടിപ്പ് സംഘത്തിന്റെ  അകൗണ്ടിൽ നൽകിയതായും പറയുന്നു.കൂടുതൽ പേർ തട്ടിപ്പിന് ഇരയാകുന്നതിനുമുമ്പ് തന്നെ ഇടവക യിലെ ഗ്രൂപ്പുകളിൽ തട്ടിപ്പ് വിവരം അറിയിക്കുകയും ചെയ്തു ഇതിനെ തുടർന്ന് പലർക്കും പണവും നഷ്ടമായില്ല കന്യാസ്ത്രീകളുടെയും അച്ഛന്മാരുടെയും പേരുക ളോടുകൂടിയാണ് ഫോൺ നമ്പറുകളിൽ കോൾ വരുന്നതും മെസ്സേജ് വരുന്നതും ഇക്കാരണത്താൽ തന്നെ പലരും പലരും അന്വേഷിക്കാതെ പണം തട്ടിപ്പ് സംഘം പറ ഞ്ഞ  അക്കൗണ്ടിലേക്ക്  നൽകുകയും ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours