മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുണ്ടക്കയം സ്വദേശിയടക്കം 2 പേർ അറസ്റ്റിൽ

Estimated read time 0 min read
Share :

ബസ്സിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുണ്ടക്കയം സ്വദേശിയടക്കം 2 പേർ അറസ്റ്റിൽ..

മുണ്ടക്കയം സ്വദേശി സുഭാഷ് (47), തിരുവനന്തപുരം സ്വദേശി അൻസിൽ (62) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ്‌ ചെയ്ത്. കഴിഞ്ഞ ഞായാറാഴ്ച കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എവറസ്റ്റ് ബസിലെ യാത്രക്കാരനായ പറവൂർ സ്വദേശിയായ അജിയുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. മോഷ ണം ചെയ്ത മൊബൈൽ ഫോൺ പാലയിലുള്ള ഒരു കടയിൽ വിൽക്കുവാൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസി ന്റെ സഹായത്തോടെ മണർകാട് പോലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, സിവിൽ പോലീസ് ഓഫീസർ രാജേഷ്, അരുൺ, ജൈമോൻ എന്നിവരടങ്ങുന്ന പോലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും ആപ്പിൾ ഐഫോൺ ഉൾപ്പെടെ മൂന്നു ഫോണുകൾ കണ്ടെടുത്തു. സ്ഥിരം മോഷ്ടാക്കളായ ഇവരുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളി ൽ നിരവധി കേസുകൾ നിലവിലുണ്ട്. അൻസൽ 12 കേസുകളിലും സുഭാഷ് 19 കേസുകളിലും പ്രതിയാണ്. കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours