മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്കായി സിപിഐഎം ബ്രാഞ്ച്ക ളുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക കൈമാറി.സിപിഐഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ തുക ഏറ്റുവാങ്ങി.തോണിപ്പാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബിരിയാണി വി റ്റ് സ്വരൂപിച്ച 40000 രൂപയും ചിത്രാഞ്ജലി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പായസ വിത രണത്തിലൂടെ സമാഹരിച്ച തുകയുമാണ് കൈമാറിയത്.വിദ്യാർത്ഥിനി ഗംഗാ ഗോപൻ സ്കോളർഷിപ്പ് ലഭിച്ച തുകയും കൈമാറി.
തോണിപ്പാറയിൽ നടന്ന യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി കെ.കെ സുരേഷ് തുക കൈമാറി . ചിത്രാഞ്ജലി ബ്രാഞ്ച് സ്വരൂപിച്ച തുക ബ്രാഞ്ച് സെക്രട്ടറി സുമേഷ് ശങ്കറും കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗ ങ്ങളായ പ്രൊഫ.ആർ നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ് നായർ, ഏരിയാ സെക്രട്ടറി വി ജി ലാൽ, ഏരിയാ കമ്മിറ്റിയംഗം ഐ എസ് രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ സേതു നാഥ്, ഒ എം എ കരിം, ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാൽ, പഞ്ചായ ത്തംഗം പി മോഹൻ റാം എന്നിവർ പങ്കെടുത്തു.