മൂന്നു വർഷം മുമ്പുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി പി ഐ എം നിർമ്മിച്ചു നൽകിയ വീടുകൾ ഉൾപ്പെടുന്ന കൂട്ടിക്കൽ ഇഎംഎസ് നഗ റിൻ്റെ കവാടത്തിൽ പുതുതായി ഇരു നിലകളിലായി നിർമ്മിച്ച തേൻ പുഴ ബ്രാഞ്ച് മന്ദിരം ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനo ചെയ്തു. തുടർന്ന് നടന്ന ബഹു ജന സദസ് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉൽഘാടനം ചെയ്തു.
പി കെ സണ്ണി അധ്യക്ഷനായി.കെ രാജേഷ്, ഷമീം അഹമ്മദ്, പി എസ് സജിമോൻ, എം ടി തോമസ് എന്നിവർ സംസാരിച്ചു.വയനാട് ദുരിതബാധിതർക്കായി കൂട്ടിക്ക ൽ ഇ എം എസ് നഗറിലെ താമസക്കാരിൽ നിന്നും ശേഖരിച്ച പതിനായിരം രൂപ ജില്ലാ സെക്രട്ടറി എ.വി റസൽ ഏറ്റുവാങ്ങി.സി.എ പരീക്ഷയിൽ ഒന്നാമത് എത്തിയ ജുഹൈന ഫാത്തിമ, ഫുട്ബോൾ രംഗത്ത് ചാമ്പ്യൻഷിപ്പ് നേടിയ ഫഹദ് റഫീഖ് എന്നിവരെ മെമൻറ്റോ നൽകി യോഗത്തിൽ വെച്ച് ആദരിച്ചു. ഓഫീസ് നിർമ്മാണ ത്തിനാവശ്യമായ സ്ഥലം കൂട്ടിക്കൽ കടവുകര സിദ്ദീഖ്, ഹാരിസ് എന്നിവർ സൗജന്യമായി നൽകുകയായിരുന്നു.

+ There are no comments
Add yours