ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച്  യു.ഡി.എഫ്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  വിജയിച്ച  യു.ഡി.എഫ്  സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച്  യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ളാദ പ്രകടനവും യോഗവും നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. പി ജീരാജ്, വൈസ് പ്രസിഡന്റ്‌ ഓ.എം.ഷാജി,സുനിൽ തേനമ്മാക്കൽ,ബ്ലോക്ക്‌ സെക്രട്ടറിമാരായ അബ്ദുൽ ഫത്താഹ്, ദിലീപ് ചന്ദ്രൻ,ഷാജി പെരുന്നേപ്പറമ്പിൽ,  സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി എം.കെ.ഷമീർ, മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റിയംഗം വി. എസ് അജ്മൽ ഖാൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ. എസ് .ഷിനാസ്, സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ടി. എ.ഷിഹാബുദ്ദീൻ, പി.യു ഇർഷാദ്, നാസർ കോട്ടവാതുക്കൽ, സക്കീർ കട്ടുപ്പാറ, ഫസിലി കോട്ടവാതുക്കൽ, ഇ.എസ് .സജി, അൻവർഷാ കോനാട്ടുപറമ്പിൽ, സിറാജ് അഞ്ചിലിപ്പ,ജോർജ്കുട്ടി കോഴിമണ്ണിൽ,ഫൈസൽ മഠത്തിൽ, ഷാജി തുണ്ടിയിൽ , ടിഹാന ബഷീർ എന്നിവർ പ്രസംഗിച്ചു.ടൗണിൽ നടത്തിയ പ്രകടനത്തിന് സന്തോഷ് മണ്ണനാനി, മുഹമ്മദ് ബഷീർ,പി.പി സഫറുള്ളാ ഖാൻ, റസിലി ആനിതോട്ടം, ടി.എ.ഫൈസൽ, സുനിൽ മഠത്തിൽ, അസി പുതുപ്പറമ്പിൽ, നദീർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours