വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ 10-ന് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കറുകച്ചാല്‍, മുണ്ടക്കയം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വം നല്‍കും. പോലീസ് സംഭവത്തില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. സര്‍ക്കാര്‍ സംരക്ഷിച്ചാല്‍ ശ്രമിച്ചാല്‍ നിയമത്തിന്റെ സഹായത്തോടെ ഏതറ്റം വരെ പോകുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ. സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു ഷിജു, ഡാനി ജോസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


+ There are no comments
Add yours