റേഷൻ പ്രതിസന്ധി : കോൺഗ്രസ് ധർണ്ണ നടത്തി

Estimated read time 1 min read
Share :
വിലക്കയറ്റത്തിൽ  നട്ടം തിരിയുന്ന സാധാരണക്കാർക്ക് ആശ്രയമാകേണ്ട കേരളത്തിലെ  പൊതുവിതരണ സംവിധാനത്തെ ഇടതു സർക്കാർ അട്ടിമറിക്കുകയാണെ ന്ന് ആരോപിച്ച് കോൺഗ്രസ്  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ  പൊതുവിതരണ കേന്ദ്രത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. അവശ്യ ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കാതെ  റേഷൻ വിതരണ സംവിധാനത്തെ  തകർക്കുവാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം  സംസ്ഥാന വ്യാപകമായി   കോൺഗ്രസ് നടത്തിയ സമരത്തിന്റെ  ഭാഗമായിരുന്നു കാഞ്ഞിരപ്പള്ളിയിൽ നടന്ന സമരം.
കോൺഗ്രസ്  ബ്ലോക്ക് പ്രസിഡന്റ്  പി.ജീരാജിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.റോണി. കെ.ബേബി മുഖ്യപ്രഭാഷണം നടത്തി. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ തേനമ്മാക്കൽ,  നിബു ഷൗക്കത്ത്, ബ്ലോക്ക് ഭാരവാഹികളായ ഒ. എം.ഷാജി, നായിഫ് ഫൈസി, മാത്യു കുളങ്ങര, അബ്ദുൽ ഫത്താക്ക്, ദിലീപ് ചന്ദ്രൻ, നെസീമ ഹാരിസ്, അൻവർഷാ കോനാട്ടുപറമ്പിൽ, അസി പുതുപ്പറമ്പിൽ, റോ ബിറ്റ് മാത്യു, കെ എസ് യു ജില്ലാ സെക്രട്ടറി സൈദ്. എം.താജു, ഷാജി ആനിത്തോട്ടം, ഫസിലി കോട്ടവാതുക്കൽ, അൻവർ പുളിമൂട്ടിൽ, അഷറഫ് നെല്ലിമല പുതുപ്പറ മ്പിൽ, റസിലി ആനിത്തോട്ടം, നൗഷാദ് വാരാപ്പള്ളിൽ, ബിജു മുണ്ടുവേലിക്കുന്നേൽ  എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours