സൈക്കിൾ വാങ്ങണമെന്ന ആഗ്രഹം മാറ്റിവെച്ച് ; കൊച്ചു സമ്പാദ്യം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്

Estimated read time 1 min read
Share :

സൈക്കിൾ വാങ്ങണമെന്ന ആഗ്രഹം മാറ്റിവെച്ച് അതിനായി സ്വരുക്കൂട്ടിയ തന്റെ കൊച്ചു സമ്പാദ്യം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ബാലിക. മുക്കു ട്ടുതറ എലിവാലിക്കര സെന്റ് മേരീസ് കോൺവെൻറ് സ്കൂളിലെ വിദ്യാർത്ഥിനിയും ഏഴ് വയസുകാരിയുമായ ചേരാംമ്പേരിൽ സജിമോൻ – ലീനു ദമ്പതികളുടെ മകൾ  ലിയോണ ആണ് സ്വന്തം സമ്പാദ്യം സാമൂഹിക നന്മയ്ക്കായി കൈമാറിയത്. സ്കൂളിൽ സിസ്റ്റർ ജോളിയുടെ നേതൃത്വത്തിൽ  നടന്ന അനുമോദന ചടങ്ങിൽ എരുമേലി പഞ്ചായത്ത് അംഗം തങ്കമ്മ ജോർജ്കുട്ടി തുക ഏറ്റുവാങ്ങി.

Share :

You May Also Like

More From Author

+ There are no comments

Add yours