കോരുത്തോട് ടൗണിന് സമീപം ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന തോപ്പിൽകടവ് പാലം 2018 ലുണ്ടായ പ്രളയത്തിലാണ് തകരുന്നത്.ഇതോടെ ചങ്ങാടത്തിലായി പ്രദേശവാസികളുടെ യാത്ര. മഴക്കാലത്ത് ആറ്റിൽ വെള്ളം ഉയരുന്നതോടെ ഇതും മുടങ്ങുന്ന സ്ഥിതി. പി ന്നെയുള്ള മാർഗ്ഗം കിലോമീറ്ററുകൾ ചുറ്റികറങ്ങുക തന്നെ. വാഗ്ദാനങ്ങൾ കേട്ട് മടുത്ത പ്രദേശവാസികൾ അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ സ്വന്തം ചെലവിൽ പാലത്തിൻ്റെ നിർമ്മാണമാരംഭിച്ചിരിക്കുകയാണ്.
പ്രളയത്തിൽ തകർന്ന കോൺക്രീറ്റ് പാലത്തിന് പകരം മുൻപ് ഇവിടെ ഉണ്ടായിരുന്ന തൂക്ക് പാലം പോലെ പുതിയത് ഒരെണ്ണത്തിൻ്റെ നിർമ്മാണമാണ് നടന്നു വരുന്നത്.എട്ടര ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിച്ചത്. ഇതിനോടകം ആറ് ലക്ഷത്തിലധികം രൂപയുടെ നിർമാണം നടത്തിക്കഴിഞ്ഞു.. രണ്ട് ലക്ഷം വനം വകുപ്പ് കൊടുത്തത് ഒഴിച്ചാൽ ബാങ്കി നാട്ടുകാർ സ്വയം പങ്കിട്ടെടുക്കുകയായിരുന്നു.പണി പൂർത്തിയാക്കാൻ ഇനിയും പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. അതിനായുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും കോൺക്രീറ്റ് പാലത്തിൻ്റെ നിർമാണം എനിയും വൈകുമെ ന്ന് ഉറപ്പായതോടെയാണ് നാട് ഒരുമിച്ചതും തൂക്കുപാലത്തിൻ്റെ നിർമ്മാണം തുടങ്ങിയത്. ജനകീയ സമിതി രൂപീകരിച്ചാണ് തൂക്ക് പാലത്തിൻ്റെ നിർമ്മാണം നടക്കു ന്നത്.

+ There are no comments
Add yours