വാഴൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാർച്ച് 30 അന്താരാഷ്ട്ര സീറോവെസ്റ്റ് ദിനത്തിൽ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തുകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 16 വാർഡിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃ ത്വത്തിൽ ജനകീയ സമിതികൾ രൂപീകരിച്ചാണ് പാതയോരങ്ങളിലെ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യമുക്ത പ്രഖ്യാപനത്തിൻ്റെ ഭാഗമായി ജംഗ്ഷനുകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

പ്രധാന ജംഗ്ഷനുകൾ വ്യാപാരി വ്യവസായി സംഘടനകളുടെ സഹകരണത്തോടുകൂടി പൂച്ചെടികൾ വച്ച് സൗന്ദര്യവൽക്കരിക്കും. ബോധവൽക്കരണ പ്രവർത്തന ങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണിയുടെ സഹായത്തോടെയും പ്രചാര ണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് വിട്ടുവേലിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി. സേ തുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത. എസ്. പിള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീകാന്ത്. പി.തങ്കച്ചൻ, ജിജി നടുവത്താനി, പി. ജെ. ശോശാ മ്മ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന അരവിന്ദാക്ഷൻ, വി.പി. റെജി, നിഷ രാജേഷ്, പ്രൊഫ. എസ്. പുഷ്കലാദേവി, സൗദ ഇസ്മയിൽ, ഡെൽമ ജോർജ്, ഷാനിദ അ ഷറഫ്, എസ്. അജിത് കുമാർ, ജിബി പൊടിപാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. സൗമ്യ അസിസ്റ്റൻറ് സെക്രട്ടറി സോമൻ, വി. ഇ. ഒ അനിത മരിയ ജോസ്, കുടുംബ ശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബിജു, വൈസ് ചെയർ പേഴ്സൺ ബിന്ദു രാമർ, വി. പി പുരുഷോത്തമൻ, വി. ആർ. പ്രകാശ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലു റപ്പ് തൊഴിലാളികൾ പൊതുപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

+ There are no comments
Add yours