കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ യുഡിഎഫിന്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ യുഡിഎഫിന്. നിലവിലുളള സർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ പി. സതീശ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നില നിർത്തി. യുഡിഎഫ് പാനലിൽ മത്സരിച്ച പി. സതീശ് ചന്ദ്രൻ നായർ (നോൺ ക്രെഡിറ്റ് സം ഘം പ്രതിനിധി), അഭിലാഷ് ചന്ദ്രൻ (എസ്‌സിബി, ചിറക്കടവ്), സുനിൽ തേനംമാക്കൽ (എസ്‌സിബി, കാഞ്ഞിരപ്പള്ളി സെൻട്രൽ), ലാജി തോമസ് മാടത്താനിയിൽ (എസ്‌സിബി, ചിറക്കടവ്), ബോബി കെ. മാത്യു (എസ്‌സിബി, മുണ്ടക്കയം സഹകരണ ബാങ്ക് പ്രതിനിധി), പ്രകാശ് പുളിക്കൽ (മിൽക്ക് സൊസൈറ്റി പ്രതിനിധി), എം. ജെ. ആനിയമ്മ (വനിതാ പ്രതിനിതി എസ്‌സിബി, കാഞ്ഞിരപ്പള്ളി), മജോ സക്കറിയാസ് (നോൺ ക്രെഡിറ്റ് സംഘ ജീവനക്കാരുടെ പ്രതിനിധി പൊൻകുന്നം എയ്‌ഡ ഡ് സ്കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘം) എന്നിവരും എൽഡിഎഫ് പാനൽ നിന്നു എ.ജെ. ഗിരീഷ് കുമാർ (സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രതിനിധി), പി.വി. പ്ര സാദ് (എസ്‌സി, എസ്ടി പ്രതിനിധി) എന്നിവരും വിജയിച്ചു.

സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചെയർമാൻ തെരഞ്ഞെടുപ്പും ഈ മാസം പതിനാറാം തീയതി കാഞ്ഞിരപ്പളളി സർക്കിൾ സഹ കരണ യൂണിയൻ ഓഫീസിൽ നടത്തും. തെരഞ്ഞെടുപ്പിന്ശേഷം നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ല‌ാദ പ്രകടനം സർക്കിൾ സഹകരണ യൂണി ൻ ഓഫീസിൽ നിന്നു ആരംഭിച്ച് കാഞ്ഞിരപ്പളളി പേട്ടക്കവലയിൽ സമാപിച്ചു. അനുമോദന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ, കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് കുന്നപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് പ്രസിന്‍റുമാരായ പി. ജിരാജ്, ബിനു മറ്റക്കര, മനോജ് തോമസ്, ഡിസിസി എക്സി ക്യൂട്ടിവ് അംഗം റോയി കപ്പലുമാക്കൽ, കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മറിയാമ്മ ടീച്ചർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ കെ.എസ്. രാജു, ബിജു പത്യാല, സേവ്യർ മൂലകുന്ന്, ആർഎസ്പി നേതാവ് മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours