കാഞ്ഞിരപ്പള്ളി സെന്റ്. ആന്റണീസ് കോളേജില്‍ ഡിഗ്രി പ്ലസ് ടു വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ മധുസൂ ദനന്‍ എ. ആര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് ഡയറക്ടര്‍ ഡോ. ലാലിച്ചന്‍ കല്ലമ്പള്ളി വിദ്യാര്‍ഥികള്‍ക്ക് മെമെന്റോ നല്‍കി ആദരിച്ചു. കഠി നാദ്ധാനവും ഇഛാശക്തിയും ഈശ്വരവിശ്വാസവും ഉണ്ടെങ്കില്‍ നമുക്ക് ഏത് ലക്ഷ്യവും സ്വായത്വമാക്കാം എന്നും വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി ഉറങ്ങിക്കി ടക്കുന്ന കഴിവുകളെ ഉണര്‍ത്തിയെടുത്ത് ആത്മവിശ്വാസം കൈവരിച്ചാല്‍ ജീവിതവിജയം കൈവരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവായ ഡോ.ലാലിച്ചന്‍ കല്ലംപള്ളിയെ വൈസ് പ്രിന്‍സിപ്പല്‍ റ്റിജോമോന്‍ ജേക്കബ്, സെക്രട്ടറി ജോസ് ആന്റണി തുട ങ്ങിയവര്‍ ആദരിച്ചു. ഒപ്പം കോളജില്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗുരുവന്ദന ചടങ്ങും നടത്തി.

+ There are no comments
Add yours