സെൻറ് ഡോമിനിക്സ് കോളേജിൽ ബൗദ്ധിക സ്വത്തവകാശ സെൽ സ്ഥാപിച്ചു

Estimated read time 1 min read
Share :

കോളേജ് വിദ്യാർത്ഥികളിലും, അധ്യാപകരിലും, പൊതുജനങ്ങൾക്കും,  ബൗദ്ധിക സ്വത്തവകാശ അവബോധം വളർത്തുന്നതിനായി KSCSTE യുടെ സഹകരണ ത്തോടെ ബൗദ്ധിക സ്വത്തവകാശ സെൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിൽപ്രവർത്തനം ആരംഭിച്ചു. KSCSTE- IPRIC-K നോഡൽ ഓഫീസർ ഡോ. ബിനുജ തോമസ് ഉദ്ഘാടനവും, ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം, പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ് മാർക്ക് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നല്‌കി.

വർക്ക്‌ഷോപ്പുകൾ, പരിശീലന ക്ലാസുകൾ, അവബോധ ക്യാംപെയ്‌നുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും പൊതുജങ്ങൾക്ക് പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ് മാർക്ക് എന്നിവ നേടി എടുക്കുന്നതിനു വേണ്ട   മാർഗ നിർദ്ദേശവും സഹായവും നല്കുകയാണ് സെല്ലിൻറെ ഉദ്ദേശം. ഉദ്ഘാടന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. സെൽ കോർഡിനേറ്റർ ഡോ. ജെസ്‌ബി ജോർജ്,   കോളേജ് ബർസാർ റവ .ഡോ. മനോജ് പാലക്കുടി എന്നിവർ സംസാരിച്ചു

Share :

You May Also Like

More From Author

+ There are no comments

Add yours