എട്ട് ലക്ഷം അധികം നേടി എരുമേലിയിൽ കെഎസ്ർടിസി : യാത്ര ചെയ്ത ഭക്തർ രണ്ട് ലക്ഷത്തിൽപരം

എരുമേലി :  ആനവണ്ടികൾ 2547 തവണ പമ്പയിൽ പോയി എരുമേലിയിലെത്തിയ പ്പോൾ കഴിഞ്ഞ ശബരിമല മണ്ഡലകാലത്തേക്കാൾ എട്ട് ലക്ഷം രൂപ അധികവരുമാ നം. പ്രവർത്തനമാരംഭിച്ച് 19 വർഷമായ എരുമേലി സെൻറ്ററിൻറ്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വരുമാനമാണ് ഇത്. 63 ലക്ഷത്തിൽ പരം രൂപയാണ് ഈ മണ്ഡല കാലത്ത് ക്രിസ്തുമസ് ദിനം വരെയുളള ആകെ വരുമാനം. പമ്പ സർവീസ് നടത്തിയത് പത്ത് ബസുകളാണ്.

കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനം 56,21,241 രൂപയായിരുന്നു. . ഇത്തവണ 2,017, 822 പേരാണ് പമ്പ സർവീസുകളിൽ യാത്ര ചെയ്തതെന്ന് ടിക്കറ്റ് കണക്ക് പ്രകാരമുളള തെന്ന് പൊൻകുന്നം എടിഒ ഷാജി, എരുമേലി സെൻറ്റർ ചാർജ് ഓഫിസർ രവീന്ദ്രൻ നായർ എന്നിവർ പറഞ്ഞു. വരുമാനം വർധിക്കുമ്പോഴും ഇല്ലായ്മകളുടെ വീർപ്പു മുട്ടലല്ലാതെ വികസനത്തിൻറ്റെ നാൾവഴികൾ ഇതുവരെ സെൻറ്ററിനില്ല. രണ്ടര ലക്ഷം രൂപ നാട്ടുകാരും കളക്ടറുടെ ഫണ്ടിൽ നിന്ന് ഒരു ലക്ഷവും പഞ്ചായത്ത് മൂന്ന് ലക്ഷ വും ഉൾപ്പടെ ആറര ലക്ഷം രൂപ ജനകീയാസൂത്രണ പദ്ധതിയിലൂടെ ചെലവിട്ട് 1998 ലാണ് സെൻറ്റർ ആരംഭിച്ചത്.ജനകീയാസൂത്രണ ചരിത്രത്തിലെ വിസ്മയമെന്നറിയപ്പെടുന്ന ഈ നേട്ടം സഫലമാക്കാ ൻ പ്രയത്നിച്ചവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ടി പി തൊമ്മി കൺവീനറാ യും പഞ്ചായത്ത് പ്രസിഡൻറ്റായിരുന്ന പി എ ഇർഷാദ്, ജോസ് പഴയതോട്ടം, ജോസ് മടുക്കക്കുഴി, അഡ്വ.എം കെ അനന്തൻ, പരേതരായ എൻ ബി ഉണ്ണികൃഷ്ണൻ, ബഷീർ പ്ലാമൂട്ടിൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. ജനകീയാസൂത്രണത്തിലെ ഈ വിപ്ലവ മാതൃക പിന്തുടർന്നാണ് കുമളിയിലും ചടയമംഗലത്തും കെഎസ്ആർറ്റി സി ക്ക് ഡിപ്പോകൾ നിർമിക്കപ്പെട്ടത്.

എരുമേലിയിൽ സെൻറ്റർ തുടങ്ങുമ്പോൾ ദേവസ്വം ബോർഡ് പാട്ടക്കരാർ വ്യവസ്ഥയി ൽ തന്ന 60 സെൻറ്റ് സ്ഥലമാണ് ഇന്നും ആകെയുളളത്. അവിടെ തന്നെയാണ് സെൻറ്ററും ഓഫിസും ഗാരേജും സ്റ്റാൻറ്റും എല്ലാം. ഒരു  ചായക്കട നടത്തണമെങ്കിൽ പോലും ദേവസ്വം സമ്മതം നൽകണം. മറ്റെല്ലാ സ്റ്റാൻറ്റിലും ശൗചാലയം ലേലത്തിൽ കൊടുത്ത് വരുമാനം നേടുമ്പോൾ ഇവിടെ സ്ഥിതി മറിച്ചാണ്.  ശൗചാലയം സൗജന്യമായതിന് കാരണം ലേലം ചെയ്യാൻ അനുമതിയില്ലാത്തതിനാലാണ്. യാത്രക്കാരുടെ വിശ്രമ  മുറിയാണ് ജീവനക്കാരുടെയും വിശ്രമ കേന്ദ്രം. ശബരിമല സീസണിൽ പാർക്കിംഗിന് സ്ഥലം വാടകക്കെടുത്ത് പഞ്ചായത്ത് നൽകും.

മുൻ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ വിശ്രമമുറി നിർമിക്കാൻ എട്ട് ലക്ഷം വകയിരു ത്തിയെങ്കിലും കിട്ടിയില്ല. ഒന്നര കിലോമീറ്ററകലെ ഹൗസിംഗ് ബോർഡിൻറ്റെ ഉപയോ ഗമില്ലാത്ത ഏഴ് ഏക്കർ സ്ഥലത്ത് സെൻറ്ററിനെ സബ് ഡിപ്പോയാക്കാൻ വേണ്ടി ആലോചിച്ചിരുന്നു. ഇതിന് മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളിൽ തുടക്കത്തിലുണ്ടായ താൽപര്യം പിന്നെ കണ്ടില്ലെന്നാണ് ആരോപണം.

ഇടയ്ക്ക് നഷ്ടം ആരോപിച്ച് സെൻറ്റർ നിർത്തിയപ്പോൾ വൻ ജനകീയ മുന്നേറ്റമാണ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിലെത്തിച്ചത്. അനുയോജ്യമായ കൂടുതൽ സ്ഥലം ഏറ്റെടുത്ത് സെൻറ്റർ വികസിപ്പിച്ച് ഡിപ്പോയാക്കിയില്ലെങ്കിൽ ഭാവിയിൽ ശബരിമല തീർത്ഥാടകർക്കും നാടിനും ദുരിതത്തിൻറ്റെ സെൻറ്ററായി മാറുമെന്നതിൽ സംശയമില്ല.