ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം; വി.മുരളീധരൻ

Estimated read time 0 min read
Share :

പൊൻകുന്നം:  ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെ ട്ടു. സ്വർണ്ണപ്പാളി നന്നാക്കാൻ എന്ന വ്യാജേന നാട്ടിലാകെ പ്രദർശിപ്പിച്ച് വൻ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ശരിയായ വിവരം പുറത്തറിയണമെങ്കിൽ സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ പോരാ കേന്ദ്ര ഏജൻസി തന്നെ വേണം. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ്ണയോഗം ഉത്ഘാടനം ചെയ്യു കയായിന്നു വി മുരളീധരൻ.

അന്നത്തെ ദേവസ്വം മന്ത്രിയും ,ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരും ചേർന്നുള്ള കൂട്ട തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇവരുടെ ആസൂത്രണത്തി ന്റെ ഭാഗമായാണ് പാളി  കടത്തികൊണ്ട് പോയതും, സംസ്ഥാനത്തിനകത്തും പുറത്തും പ്രദർശിപ്പിച്ചതും, അതിന്റെ പേരിൽ കോടികൾ സമ്പാദിച്ചതും. ആ കോ ടിയിൽ  എത്ര ശതമാനം ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് കിട്ടി എന്നറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. കാപട്യത്തിന്റെ മുഖമുദ്രയായി സർക്കാർ മാറി ,ജനങ്ങളോട് പറയുന്നതൊന്ന് ചെയ്യുന്നത് മറ്റാന്ന് കോടതിയിൽ പറയുന്നതൊന്ന് നടക്കുന്നത് വേറൊന്ന്. ഇത് എല്ലാ മേഖലയിലും നട ക്കുന്നു. അയ്യപ്പന്റെ സ്വത്ത് തട്ടിയെടുത്ത് അതിൽ നിന്ന് പണം ഉണ്ടാക്കുന്നവരായി ദേവസ്വം ബോർഡ് കൈകാര്യം ചെയ്യുന്ന ആളുകൾ തന്നെ മാറുന്ന അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ്  ഇന്നത്തേതെന്നും വി.മുരളീധരൻ പറഞ്ഞു.

യോഗത്തിൽ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ അധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം മുൻ എം എൽ എ പി സി ജോർജ്, ജി രാമൻ നായർ, സംസ്ഥാ ന സെക്രട്ടറി അശോകൻ കുളനട, മേഖല സംഘടനാ സെക്രട്ടറി എൽ പത്മകുമാർ, മേഖല പ്രസിഡന്റ് എൻ ഹരി,സംസ്ഥാന മീഡിയ കൺവീനർ സന്ദീപ് സോമ നാ ഥ്, സംസ്ഥാന സമിതി അംഗം നോബിൾ മാത്യു, മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, മിനിർവ മോഹൻ, വി സി അജികുമാർ തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours