ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തര വ്.2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് അനുമതി നല്‍കി.നഷ്ടപരിഹാര തുക പാലാ കോടതിയില്‍ കെട്ടി വയ്ക്കും

എരുമേലിയുടെ വിമാനത്താവള പ്രതീക്ഷക്ക് ചിറകുകള്‍ നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിറങ്ങി… ശബരിമല വിമാനത്താവളവത്തിനായി ഭൂമി ഏറ്റെ ടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരി മലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുളള തീരുമാനം എടു ത്തിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയതിലക ന്റെ ഉത്തരവ് വന്നിരിക്കുന്നത്. ചെറുവളളി എസ്റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമി ആണ് ഏറ്റെടുക്കുക.

2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവാ ശം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കമുള്ളതാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെ ക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടു ക്കുക. സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാല്‍ പണം കെട്ടിവെയ്ക്കണമെന്ന വ്യവ സ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കേയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് വേണ്ടി സ്‌പെഷല്‍ ഓഫീ സര്‍ സമര്‍പ്പിച്ച വിമാനത്താവള പദ്ധതിക്ക് ധനം, നിയമം, റവന്യു വകുപ്പുകള്‍ നിലവി ല്‍ അനുമതി നല്‍കിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് തയാറാകുന്നതോടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അനുമതി തേടാനാകും.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക്, സംസ്ഥാനം സ്ഥലമേറ്റെടുത്ത് അതിന്റെ വിശദാംശ ങ്ങള്‍ നല്‍കണം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിയില്‍ പ്ര ധാനമാണ്. ഇതിനുമുന്നോടിയായി അംഗീകൃത ഏജന്‍സി പരിസ്ഥിതിയാഘാതപഠനം നട ത്തണം. സാമൂഹികാഘാത പഠനവും വേണ്ടിവരും.എരുമേലിക്ക് ഏറ്റവുമടുത്തുള്ള കൊച്ചി നാവികകേന്ദ്രത്തിന്റെ അംഗീകാരവും അനിവാര്യം. അവര്‍ സുരക്ഷാപരമായ വിശകലനം നടത്തും. വിമാനങ്ങള്‍ ഉയരുന്നതിന്റെ ദിശയടക്കമുള്ള കാര്യങ്ങളില്‍ നാവി കസേനയുടെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും തീരുമാനമാണു പ്രധാ നം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദിഷ്ട പദ്ധതിക്കുസമീപമുള്ള ഉയര്‍ന്ന സ്ഥ ലങ്ങള്‍, മരങ്ങള്‍, മറ്റു തടസ്സങ്ങള്‍ എന്നിവ കണ്ടെത്തി നീക്കേണ്ടതുണ്ടെങ്കില്‍ അറിയി ക്കും.