വെള്ളമൊഴുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണം; ബിജെപി 

Share :
പൊൻകുന്നം കെ വി എം എസ് ജംഗ്ഷനിൽ  ദേശീയപാതയിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നതിനെതിരെ  ബ ന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി ഹരിലാൽ ആവ  ശ്യപ്പെട്ടു.
പൊൻകുന്നം ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും ഒലിച്ചുവരുന്ന വെള്ളവും മണ്ണും കെ വി എം എസ്  ജംഗ്ഷനിൽ ദേശീയ പാതയിലൂടെ മഴപെയ്താലുള്ള യാത്ര ദുഷ്കരമാക്കുകയാണ്. പൊൻകുന്നം ഹൈസ്കൂൾ മൈതാനത്ത് നിന്നുള്ള വെള്ളം  ഓടയിലേക്ക് പോകാതെ നേരിട്ട് ദേശീയപാതയിലേക്ക് ഒഴുക്കിവിടുന്നത് മൂലമാണ് ഇ ത്ര ശക്തമായ വെള്ളമൊഴുക്ക് ദേശീയപാതയിലൂടെ ഉണ്ടാകുന്നത്.
നിരവധി സ്കൂൾ കുട്ടികൾ യാത്ര ചെയ്യുകയും ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന കെ വി എം എസ് ജംഗ്ഷനിൽ കനത്ത വെള്ളമൊഴുക്ക് മൂലം  മഴക്കാലമായാൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.  വെള്ളം ഓടയിലൂടെ ഒഴുകി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ജി ഹരിലാൽ ആവശ്യപ്പെട്ടു
Share :

You May Also Like

More From Author

+ There are no comments

Add yours