ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ച് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആന്റണി മാർട്ടിനെ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാനായി തിരഞ്ഞെടുത്തു. ചിറക്കടവ് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വതന്ത്രൻ വിജയിക്കുന്നതും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവിയി ൽ എത്തുന്നതും.

കേരള കോൺഗ്രസ് നേതാവായിരുന്ന ആന്റണി മാർട്ടിൻ ചിറ ക്കടവ് പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആയിരുന്നു. ഈ തെ രഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. മിന്നുന്ന വിജയം നേടിയ ആന്റണി മാർട്ടിന്റെ പി ന്തുണ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്ക് അനിവാര്യമായതിനെ തുടർന്നാണ് പ്രധാന സ്റ്റാൻഡിങ് കമ്മിറ്റിയായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ആന്റണി മാർട്ടിനെ തെരഞ്ഞെടുത്തത്.

+ There are no comments
Add yours