പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജില്‍ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും 11ന്

Estimated read time 0 min read
Share :

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ മൂന്ന് റാങ്കുകള്‍ ഉൾപ്പെടെ നിരവധി എപ്ലസ് നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കു ന്നു. ജൂൺ 11 ന് രാവിലെ 10: 30 ന് കെ.ജെ തോമസ്‌ എക്സ്. എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുമോദന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. റാങ്ക് ജേതാക്കളായ ബി.എസ്.സി ഫാഷൻ ഡിസൈനിങ്ങിൽ നിന്ന് ദേവനന്ദ എസ് ദേവ്, ഫർസാന പി നജീബ്, ബി.എസ്.സി സൈബർ ഫോറൻസിക്കിൽ നിന്ന് ഗംഗാമോൾ പി. എം എന്നിവരെ അനുമോദിക്കും. കൂടാതെ എ പ്ലസ് നേട്ടത്തോടുകൂടി മിന്നുന്ന വിജയം കൈവരിച്ചവരെയും അ നുമോദിക്കും.

കേരള സർക്കാർ പുതിയതായി അനുവദിച്ച ബി.എസ്.ഡബ്ലിയു, എം.സി.എ കോഴ്സുകളുടെ പ്രഖ്യാപനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പര്‍ പി ബി സതീഷ്‌ കുമാറും, പുതിയ കോഴ്സുകളുടെ ഉദ്ഘാടനം കെ ജെ തോമസും, മാർ ജോസ് പുളിക്കലും ചേര്‍ന്ന് നിർവഹിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്റ്റാര്‍ട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കോളേജ് ചെയർമാൻ ഏർപ്പെടുത്തിയ 10 ലക്ഷം രൂപയുടെ ഫണ്ട്‌ ബിസിനസ് ഐഡിയ ഇൻക്യുബേഷന്‍ ആൻഡ് സ്റ്റാര്‍ട്ടപ്പ് കണ്‍വീ നര്‍മാര്‍ക്ക് കൈമാറും. തൊഴില്‍ നേടുന്നതിന് പകരം തൊഴില്‍ ദാതാക്കളാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് ചെയര്‍മാന്‍ വ്യ ക്തമാക്കി.

2021 മുതൽ തുടർച്ചയായ റാങ്ക് നേട്ടങ്ങള്‍ കൈവരിച്ചു വരുന്ന കോളേജില്‍ അധ്യാപകരുടെ പ്രവർത്തന മികവും, കൂട്ടായ ശ്രമവും, ചിട്ടയായ പ്രവർത്തനങ്ങളും വഴി യാണ് ഈ വിജയം നേടാനായത്. ഈ വർഷവും റാങ്ക് ജേതാക്കൾക്ക് സ്വർണമോതിരവും സമ്മാനമായി നൽകുന്നുണ്ട്. തദവസരത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷ ജേതാവ് സോണറ്റ് ജോസിനെ ആദരിക്കും. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ ബി.കോം എ.സി.സി.എ യില്‍ 9 പേപ്പറുകള്‍ വിജയിച്ചവരെയും, ബി.കോം സി.എം.എ യി ല്‍ ഇന്റര്‍ രണ്ട് ഗ്രൂപ്പ് പാസായവരെയും ആദരിക്കും. ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ, പ്രത്യേകം തെര ഞ്ഞെടുക്കപ്പെട്ട 12 വിദ്യാർത്ഥികളെയും ആദരിക്കുന്നു.

കോളേജിൽ കേന്ദ്ര സർക്കാർ പുതിയതായി എം.എസ്.എം.ഇ യുടെ കീഴിൽ അനുവദിച്ച ഇൻക്യുബേഷന്‍ സെന്ററും പ്രവർത്തിച്ചു വരുന്നു. കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കും ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാൻന്റേര്‍ഡ്സിന്റെ കീഴി ല്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച് സെന്ററും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് തൊഴിലധിഷ്ഠിത ഇൻഡസ്ട്രി ലിങ്ക്ഡ് കോഴ്സുകളും നടത്തി വരുന്നതിനാൽ പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ലഭിക്കുവാനുള്ള സാഹചര്യമുണ്ട്. ശമ്പളത്തോട് കൂടിയ വിദേശ ഇന്റേണ്‍ഷിപ്പു കളും നടത്തി വരുന്നു.

സമ്മേളനത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ജോജി അലക്സ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ പി. ഷാന വാസ് , പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, പെരുവന്താനം സെന്റ് ജോസഫ് ഫൊറോനാ വികാരി സോബിൻ താഴത്തുവീട്ടിൽ, സിവി ൽ സർവീസ് പരീക്ഷ ജേതാവ് സോണറ്റ് ജോസ്, കോളേജ് ചെയർമാൻ ബെന്നി തോമസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻ സിപ്പൽ സുപർണ രാജു, കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ് എന്നിവർ സംസാരിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours