ആനിക്കാട് വ്യാകുലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് മം ഗലത്തിൽ, അസിസ്റ്റന്‍റ് വികാരി ഫാ. തോമസ് നാട്ടുനിലത്ത് എന്നിവർ അറിയിച്ചു. അഞ്ചിന് രാവിലെ 5.30ന് ആരാധന, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അ ഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, രാത്രി ഏഴിന് നാടകം. ആറിന് രാവിലെ 5.30ന് ആരാധന, 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല റാലി, ക ഴുന്ന് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും.

അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്, നേർച്ച, രാത്രി 7.30ന് ബൈബിൾ ഡ്രാമസ്കോപ്പ് നാടകം. ഏഴിന് രാവിലെ 5.30ന് ആരാധന, 6.30ന് വി ശുദ്ധ കുർബാന, നൊവേന, കഴുന്ന് നേർച്ച, 10നും ഉച്ചകഴിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാന, വചന പ്രഘോഷണം, വൈകുന്നേരം 4.30ന് വള്ളോത്യാമല വഴി പ ള്ളിക്കത്തോട്ടിലേയ്ക്ക് പ്രദക്ഷിണം. എട്ടിന് രാവിലെ 5.30നും 7.30നും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, വചന പ്രഘോഷണം, വൈകുന്നേരം 6.15 ന് പ്രദക്ഷിണം, രാത്രി 7.30ന് കൊടിയിറക്ക്, എട്ടിന് ഗാനമേള.

+ There are no comments
Add yours