വണ്ടൻപതാൽ ഗ്രാമത്തിൻ മിനി ഓഡിറ്റോറിയo

Estimated read time 1 min read
Share :

സാധാരണക്കാർക്കും പാവപ്പെട്ടവരുമായവർക്കുo ഉപകാരപ്രദമായ ഒരു മിനി ഓഡിറ്റോറിയം വണ്ടൻ പതാൽ 3 സെൻ്റ് അംഗൻവാടി & പ്രൈമറി ഹെൽത്ത് സബ്സെ ൻ്ററിനു മുകളിലായി നിർമ്മാണം പൂർത്തികരിച്ചു. എട്ടാംവാർഡ് മെമ്പർ ഫൈസൽ മോൻ്റെ ശ്രമഫലമായി മുണ്ടക്കയം  പഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയി ൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം നടത്തിയത്.

യോഗങ്ങൾക്കും, ഗ്രാമസഭ കൂടുന്നതിനും മീറ്റിംഗുകൾക്കും,  മറ്റും ജനങ്ങൾക്ക് ഈ ഓഡിറ്റോറിയം പ്രയോജനം ചെയ്യും.ഇതേ പോലെ മേഖലയിലെ പ്ലാൻ്റേഷൻ ഭാഗ ത്ത് കാലങ്ങളായി കുടിവെള്ളം ലഭ്യമല്ലാതിരുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ പി. ആർ. അനുപമയുടെ ഫണ്ട് ഉപയോഗിച്ച് കുഴൽകി ണർ സ്ഥപിച്ചു പൈപ്പ് ലൈൻ സ്ഥാപിച്ചു. വീടുകളിൽ ടാപ്പ് വെച്ചു കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കുന്ന പദ്ധതിയുടെ പ്രവർത്തനവും പി.ആർ അനുപ മയുടേയും, വാർഡ് മെമ്പർ ഫൈസൽ മോൻ്റെ നേതൃതത്തിൽ നടന്നു വരുന്നു.  ഈ ഓഡിറ്റോറിയം മാർച്ച് ആറിനു  മുണ്ടക്കയം  പഞ്ചായ ത്ത് പ്രസിഡൻ്റ് രേഖാദാസ് ഉത്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിക്കുമെന്ന് വാർഡ് മെമ്പർ ഫൈസൽ മോനും, എട്ടാംവാർഡ് ജനകീയ കമ്മറ്റി സെക്രട്ടറി: ജെഫിൻ വേങ്ങത്താനവും അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours