അമൽ ജ്യോതി കോളേജിന് പ്ലാറ്റിനം സസ്റ്റെയിനബിൾ ക്യാമ്പസ് പാർട്ണർ ദേശീയ അംഗീകാരം ലഭിച്ചു

Estimated read time 1 min read
Share :

ഭാരത് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി,  എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇപിടിആർഐ) റിസർച്ച് ഹൈറ്റ്സ് ഫൗ ണ്ടേഷനും രാജ്യവ്യാപകമായി സംഘടിപ്പിച്ച ഭാരത് സസ്റ്റെയിനബിലിറ്റി കാമ്പസ് മിഷൻ 2026  പ്ലാറ്റിനം സുസ്ഥിര കാമ്പസ് അംഗീകാരം അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയ റിംഗിന് ലഭിച്ചു. 2030 ആകുമ്പോഴേക്കും എല്ലാവരെയും ഉൾക്കൊള്ളുന്നതും, തുല്യവും, പരിസ്ഥിതി സൗഹൃദപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി സർക്കാരുകൾ ക്കും, സ്ഥാപനങ്ങൾക്കും, വ്യവസായങ്ങൾക്കും, വ്യക്തികൾക്കും ഒരുമിച്ച് പ്രവർത്തിക്കുന്നതിന് തയാറാക്കിയ  ദാരിദ്ര്യം, വിശപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധ ജലം,  ഊർജ്ജം, മാന്യമായ ജോലി, പുതിയ കണ്ടെത്തലുകൾ,  അസമത്വങ്ങൾ കുറയ്ക്കുക,  നഗരങ്ങളുടെ സുസ്തിരത ഉറപ്പാക്കുക , ഉത്തരവാദിത്തമുള്ള  ഉപഭോഗം സംസ്കാരം രൂപ പ്പെടുത്തുക തുടങ്ങിയ 17 ഓളം സുസ്തഥിര വികസന ലക്ഷ്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി   2026 ഏപ്രിൽ 22 മുതൽ 29 വരെ ആചരിച്ച ഭൗമ വാരാഘോഷത്തിനിടെയാണ് പരിസ്ഥിതി സംരക്ഷണ പരിശീലനത്തിലും സുസ്ഥിര വികസന പ്രവർത്തന ങ്ങളിലും സ്ഥാപനത്തിന്റെ സജീവ പങ്കാളിത്തവും പ്രതിബദ്ധതയും പരിഗണിച്ച് ഈ അംഗീകാരം കോളേജിന്  ലഭിച്ചത്. കോളേജിന്റെ  ക്യാമ്പസ് തലത്തിലുള്ള ഹരിത സംരംഭ ങ്ങൾ, പരിസ്ഥിതി അവബോധ പരിപാടികൾ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി  പൊരുത്തപ്പെടുന്ന വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ വഴി  മാതൃകാപരമായ ഇടപെടലുകൾ നടത്തിവരുന്നത് മുൻനിർത്തിയാണ്  ഈ അഗീകാരം ലഭിച്ചത്. രാജ്യമാകെ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു  കോളേ ജ് നൽകിയ വിലപ്പെട്ട സംഭാവനയെ അഭിനന്ദിച്ച സംഘാടകർ, 2026 ജൂൺ 1 ന് ഹൈദരാബാദിൽ നടക്കുന്ന “സുസ്ഥിര കാമ്പസ് ഇംപാക്റ്റ് സമ്മിറ്റ് & അവാർഡ്സ് 2026” ൽ അംഗീകാര സർട്ടിഫിക്കറ്റ് നൽകും.

Share :

You May Also Like

More From Author

+ There are no comments

Add yours