പോലീസ് മെഡൽ ജേതാവ് എസ്ഐ പ്രദീപിന് നാടിന്റെ ആദരവ്

Estimated read time 0 min read
Share :

വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ പോലീസ്മെഡൽ നേടിയ വി. എൻ പ്രദീപിനെ ജന്മനാട് ആദരിച്ചു. വിഴിക്കിത്തോട് പിവൈഎംഎ ലൈബ്രറിയുടെ നേതൃ ത്വത്തിൽ നടന്ന അനുമോദന സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ എം.എൽ.എ ഉത്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ. തങ്കപ്പൻ ആദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജോളി മടുക്കക്കുഴി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സിന്ധു സോമൻ ലൈബ്രറി പ്രസിഡന്റ്‌ കെ. കെ.പരമേശ്വരൻ, ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ടി. പി രാധാകൃഷ്ണൻ നായർ, കെ. ബി. സാബു, ടി.കെ.രാമചന്ദ്രൻ നായർ, റോസമ്മ ആഗസ്റ്റി, പി. ജി പ്രസാദ്, വി. ആർ രാജേന്ദ്രൻ, രാജേഷ് കെ ആർ, സന്തോഷ്‌ സി ആർ എന്നിവർ പ്രസം ഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours