കാഞ്ഞിരപ്പള്ളി മണിമല തേക്കനാൽ വീട്ടിൽ ബോബിൻ ജോസ്( 32) നെയാണ് പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വ ത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, വലിക്കാൻ ഉപയോഗിക്കുന്ന ഒൻപത് പാക്കറ്റ് ഒ.സി ബി പേപ്പറുകളും പിടിച്ചെ ടുത്തിട്ടുണ്ട്. 3 ഗ്രാം കഞ്ചാവിന് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നത്.

ശബരിമല സീസൺ പ്രമാണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവ് പ്രധാനമായും സൂക്ഷിച്ചിരുന്നത്. രണ്ടര കിലോ പാക്കറ്റിൽ വന്ന കഞ്ചാവ് വാടകയ്ക്ക് എടുത്ത വീട്ടിൽ സൂക്ഷിച്ച് രഹസ്യമായി പാക്ക് ചെയ്ത് വിൽപ്പനയ്ക്കായി മറ്റുള്ളവരെ ഏൽപ്പിക്കുന്നതാണ് ഇയാളുടെ രീതി.
കൂട്ടാളികളെ കുറിച്ചും അന്വേഷണം നടന്നുവരികയാണ് പതിവെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
ഓൺലൈൻ പണമിടപാട് വഴിയാണ് കച്ചവടം നടത്തി വന്നത്. ഇൻസ്റ്റ് ഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കി അതു വഴിയും വിപണനം നടത്തി വന്നിരുന്നു. മണിമല ഭാഗത്ത് വിത രണത്തിനായി കഞ്ചാവ് എത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ ടീമും ഐ.ബിയും നിരന്തര നിരീക്ഷണത്തിൽ ആയിരു ന്നു. രാത്രിയിലും കച്ചവടം നീണ്ടിരുന്നു. പരിശോധനയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ. എ സ് . ശേഖർ പ്രിവൻ്റീവ് ഓഫീസർ രതീഷ്. പി.ആർ. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ എം.പി, റജികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

+ There are no comments
Add yours