എരുമേലി പോലീസ് സ്റ്റേഷനിലെ ഏഴു പേര്‍ക്ക് കോവിഡ്. രണ്ട് എസ്‌ഐ, ഒരു എഎസ്‌ഐ, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു വനിതാ പോലീസ്, ഒരു ഹോം ഗാര്‍ഡ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ മൊത്തം 39 പേരാണ് എരുമേലി സ്റ്റേഷനില്‍ ജോലി ചെയ്യുന്നത്.

ഇവരില്‍ ഏഴു പേര്‍ കോവിഡ് ബാധിതരായതോടെ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടാ യിരുന്നവരും അവധിയിലായി ക്വാറന്റൈനിലാണ്. ഇതോടെ പകുതിയോളം പേരും ജോലിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വന്നിരിക്കുന്നതു മൂലം സ്റ്റേഷന്‍ പ്രവര്‍ത്തനം ഉള്‍പ്പെടെ ശബരിമല ഡ്യൂട്ടിക്കും മറ്റുമായി മറ്റ് സ്റ്റേഷനുകളില്‍ നിന്ന് ആളെ നിയമിക്കേണ്ട സ്ഥിയിലെത്തിയിരിക്കുകയാണ്.

സ്റ്റേഷന് സമീപത്താണ് കെഎപി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പില്‍ കോവിഡ് വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആശങ്കയിലാണ് ക്യാമ്പിലുള്ളവരും. <br> രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. മനോജ് പറഞ്ഞു.