പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയോട് അനുബന്ധിച്ച് അഭയം ചാരിറ്റബിൾ സൊ സൈറ്റിയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു. അഭയം പൊൻകുന്നം മേഖലയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.കുടിവെള്ള വിതരണം, സൗജന്യ ആരോ ഗ്യ പരിശോധന, ആംബുലൻസ് സൗകര്യം, പ്രാഥമിക ചികിത്സ തുടങ്ങിയ സേവനങ്ങളാണ് ഹെൽപ് ഡെസ്കിലൂടെ നൽകിയത്. സി.പി.ഐ.എം വാഴൂർ ഏരിയ കമ്മി റ്റിയംഗം ഐ.എസ്.രാമചന്ദ്രൻ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. അ ഭയം ഗവേണിംഗ് ബോഡി അംഗം റെഡ്ഡിയാർ,ബി.രവിന്ദ്രൻ നായർ ,എം ജി വിനോദ്, സതി സുരേന്ദ്രൻ, മുകേഷ് മുരളി, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ഷാക്കി സജീവ്, പി.എസ്.ശ്രീജിത്ത്തു, വി.ഡി. റെജികുമാർ നേതൃത്വം നൽകി.

+ There are no comments
Add yours