പരിസ്ഥിതി ക്വിസ് മത്സരം

Estimated read time 1 min read
Share :
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ‍.വി.ജി.വി.എച്ച്.എസ്. സ്കൂ ളിൽ പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാ ധാന്യം മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ അൻഷാദ് ഇസ്മായിൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തന ങ്ങളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. മത്സരത്തിൽ ശ്രുതി സാബു, കൃഷ്ണപ്രിയ മോഹൻ, ദൃശ്യ സോമൻ എന്നിവർ യഥാക്രമം ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങൾ ക രസ്ഥമാക്കി. പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന സുറുമി ആർ. വിജയികൾക്ക് മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് സു നിത വർഗീസ് സ്വാഗതവും രജനി ആർ. നന്ദിയും രേഖപ്പെടുത്തി.
Share :

You May Also Like

More From Author

+ There are no comments

Add yours