കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രത സദസ്സും വെള്ളിയാഴ്ച വൈകിട്ട് 5.30ന് കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ദാറുൽ ഇ സ്ലാം മസ്ജിദ് (ഐഷ പള്ളി) അങ്കണത്തിലാണ് പരിപാടി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇതോടനുബന്ധിച്ച് മേഖല യിലെ 25 മഹല്ല് ജമാഅത്തുകളെയും 33 മദ്റസകളെയും കേന്ദ്രീകരിച്ച് വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനും തുടക്കമാകും.

സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ദക്ഷിണ കേരള ജംയ്യത്തുൽ ഉലമാ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ നാസർ മൗലവി അൽ കൗസരി പതാക ഉയർത്തും. തുടർന്ന് നട ക്കുന്ന ലഹരിവിരുദ്ധ ജനജാഗ്രത സദസ്സിൽ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി ലഹരിവിരുദ്ധ സന്ദേശം നൽകും. ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെയു ള്ള സന്ദേശങ്ങൾ അടങ്ങിയ പ്രത്യേക കൈപുസ്തകങ്ങൾ മേഖലയിലെ മുഴുവൻ വീടുകളിലും എത്തിക്കും.
വരും ദിവസങ്ങളിൽ മേഖലയിലെ എല്ലാ മഹല്ലുകളിലും വെള്ളിയാഴ്ച ബോധവൽക്കരണ പ്രഭാഷണങ്ങൾ, എക്സൈസ്-പോലീസ് വകുപ്പുകളുടെ സഹകരണത്തോടെ സ്കൂൾ-മദ്റസ വിദ്യാർത്ഥികൾക്കായുള്ള വിമുക്തി ക്ലാസുകൾ, ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനായി രക്ഷിതാക്കൾക്കുള്ള പ്രത്യേക കൗൺസി ലിംഗ് സെഷനുകൾ എന്നിവ സംഘടിപ്പിക്കും.
കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക തലത്തിൽ മഹല്ല് ജനജാഗ്രതാ സമിതികൾ രൂപീകരിക്കാനും ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള ലഹ രിവിരുദ്ധ പ്രചാരണങ്ങൾക്കും ക്യാമ്പയിൻ നേതൃത്വം നൽകും. ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസി ഡന്റ് സുനിൽ തേനമ്മാക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ സുബിൻ സലീം തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മേഖലാ പ്ര സിഡന്റ് ഹാഫിസ് ഷിബിലി മൗലവി അൽ ഖാസിമി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേഖലാ ജനറൽ സെക്രട്ടറി എം.എ. സിറാജുദ്ദീൻ അബ്റാരി ലഹരിവിരുദ്ധ പ്രതിജ്ഞ യ്ക്ക് നേതൃത്വം നൽകും. ലജ്നത്തുൽ മുഅല്ലിമീൻ മേഖല ഭാരവാഹികൾ മഹല്ല് ഇമാമീങ്ങൽ വിവിധ മഹല്ല്-മദ്റസ പ്രതിനിധികളും പൊതുജനങ്ങളും പരിപാടിയിൽ സംബ ന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

+ There are no comments
Add yours