ഓപ്പറേഷൻ തൂഫാൻ പദ്ധതി ശനിയാഴ്ച പൊൻകുന്നത്തു മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

Estimated read time 1 min read
Share :

പൊൻകുന്നം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് മണ്ഡലത്തിൽ പുതിയ മുന്നേറ്റം നൽകാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമഗ്ര ക്യാമ്പയിൻ ആരംഭിക്കുന്നു. ലഹരിയുടെ സമ്പൂർണ്ണ നെറ്റ് വർക്ക് തകർക്കുകയാണ് ആഭ്യന്തര വകു പ്പിന്റെ ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി വ്യക്തമാക്കി.

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡ ലത്തിൽ ശനിയാഴ്ച വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പയിൻ നടപ്പാക്കുക. ബോധവൽക്കരണം: മണ്ഡലത്തിലെ 28 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ആദ്യഘട്ടം. NSS, Scout, NCC, ക്ലബ്ബുകൾ, PTA, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി വർഷം മുഴുവൻ നീളുന്ന ബോധവൽക്കരണ പരിപാടികൾ. എ ക്സൈസ് വകുപ്പിന്റെയും വിദഗ്ധരുടെയും സഹായം തേടും.

കൗൺസിലിംഗ് : ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കൗൺസിലിംഗ് നൽകും. കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെ ട്ടാൽ അധ്യാപകർ അറിയിക്കണമെന്ന് നിർദ്ദേശിച്ചു. ഡീ-അഡിക്ഷൻ: കൗൺസിലിംഗ് കൊണ്ട് മാത്രം രക്ഷിക്കാൻ കഴിയാത്തവരെ തണൽ ഉൾപ്പെടെയുള്ള ഡീ-അഡിക്ഷൻ സെൻ്ററുകളിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ലഹരിയുടെ വ്യാപനം പൂർണ്ണമായും ഒഴിവാക്കുക, ഒരു കുട്ടി പോലും ലഹരിക്ക് അടിമ യാകുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊൻകുന്നം ഹോളി ഫാമിലി പാരിഷ് ഹാളിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹി ക്കും. കോട്ടയം ജില്ലാ പോലീസ് മേധാവി, എക്സൈസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ജില്ല പഞ്ചായത്തംഗം അഡ്വ അഭിലാക്ഷ് ചന്ദ്രൻ ,പൊൻകുന്നം ഡി.ഇ.ഒ റോഷ്നി അലിയാരു കുഞ്ഞ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours