ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന് പുതിയ ആനത്തറി നിർമിച്ച് സമർപ്പിച്ചു. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ തിരു നീലകണ്ഠന്റെ ‘ഗൃഹപ്രവേശം’ നടന്നു. ക്ഷേത്രദർശനത്തിന് ശേഷം പൂമാലയണിഞ്ഞ് കുറി തൊട്ടാണ് തിരുനീലകണ്ഠനെ ആനത്തറിയിലേക്ക് ആനയിച്ചത്.

ആനയെ തളച്ചിരുന്ന പഴയ തറി ശോച്യാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ചുമാറ്റി, പുതിയതിന് സ്ഥാനനിർണയം നടത്തി പണിയുകയായിരുന്നു. മഞ്ഞപ്പള്ളിക്കുന്ന് പുതുപ്പ റമ്പിൽ(ശിവോഹം) രതീഷ് രവിയാണ് ആനത്തറി നിർമിച്ച് സമർപ്പിച്ചത്. മേൽശാന്തി പെരുന്നാട്ടില്ലം മനോജ് നമ്പൂതിരിയുടെ കാർമികത്വത്തിൽ സമർപ്പണപൂജ നടത്തി.

+ There are no comments
Add yours