പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ സമരം

Estimated read time 0 min read
Share :

അനിയന്ത്രിതമായി അടിക്കടി പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് നാസർ കോട്ടവാതുക്കൽ അധ്യക്ഷത വഹിച്ചു. ലോയേഴ്സ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി എംഎ റിബിൻഷാ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി യൂനുസ് മേലേ തെക്കേതിൽ, ജില്ലാ കമ്മിറ്റി മെമ്പർമാരായ പി യു ഇർഷാദ്, റിയാസ് കരിപ്പായിൽ, മസ്കറ്റ് കെഎംസിസി പ്രസിഡണ്ട് ഷമീർ പാറയിൽ, ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എം ഐ നൗഷാദ്, വികെ നസീർ, നസീർ മണങ്ങല്ലൂർ, യൂത്ത് ലീഗ് ജില്ലാ വൈ പ്രസിഡന്റ്‌ ജെറി തോമസ്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് ഇസ്മായിൽ, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റംസിൽ കാസിം, സെക്രട്ടറി റമീസ് മൻസൂർ,അൻസാരി വട്ടകപ്പാറ, ഫ സിലി പറമ്പിൽ, നൗഷാദ് കണ്ടത്തിൽ, മുഹമ്മദ് റാഫി, ജവാൻ ഷാജി, സിൻഷാ അഷറഫ്, റസിലി ഡല്ല, സലീം മണങ്ങല്ലൂർ, ആസിഫ് നൗഷാദ്, സുനിൽ മഠത്തിൽ, നൗഷാദ് കൊ രട്ടി പറമ്പിൽ,ഹസീബ്, റിയാസ് ബിൻ കരീം, ഫാസിൽ കടവ്കര, മൻസൂർ പിഗ്മെന്റ്,പഞ്ചായത്ത് ട്രഷറർ റഫീഖ് കൊല്ലപുരയിടം തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours