റോഡിന്റെ വശങ്ങളിൽ ചെടി; നീക്കം ചെയ്യണം

Estimated read time 1 min read
Share :

വാഴൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ വാർഡുകളിലെ പഞ്ചായത്ത് റോഡുകളുടെ ഇരുവശങ്ങളിലും ചില സ്വകാര്യ വ്യക്തികൾ കൃഷികളും ചെടികളും വെച്ചുപിടി പ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നതെന്നും വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് പ്രെഫ എസ് പുഷ്ക്കല ദേവി.

കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ റോഡ് പുറമ്പോക്കിലേക്ക് പടർന്നുനിൽക്കുന്ന കൃഷികളും ചെടികളും സംബന്ധിച്ച് പഞ്ചായത്തിന് നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സ്വയം നീക്കം ചെ യ്യുക: റോഡിന്റെ വശങ്ങളിൽ കാൽനടയാത്രക്കാർക്ക് തടസ്സമാകുന്ന രീതിയിൽ കൃഷി ചെയ്തിട്ടുള്ളവരും ചെടിച്ചട്ടികൾ വെച്ചിട്ടുള്ളവരും അവ അടിയന്തിരമായി സ്വന്തം നില യിൽ നീക്കം ചെയ്യേണ്ടതാണ്. പഞ്ചായത്ത് റോഡുകളുടെ വശങ്ങളിലും നടപ്പാതകളിലും തടസ്സമുണ്ടാക്കുന്ന രീതിയിൽ മേലിൽ പുതിയ കൃഷികളോ ചെടികളോ വെച്ചുപിടിപ്പി ക്കാൻ പാടുള്ളതല്ല.

സുരക്ഷ പ്രധാനം: വളവുകളിലും ഇടുങ്ങിയ വഴികളിലും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന സസ്യങ്ങൾ കാഴ്ച മറയ്ക്കുന്നതിലൂടെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പൊതു ജനാരോഗ്യം കണക്കിലെടുത്ത് എല്ലാവരും സഹകരിക്കുക.നിശ്ചിത സമയത്തിനകം തടസ്സങ്ങൾ നീക്കം ചെയ്യാത്ത പക്ഷം, പഞ്ചായത്ത് നേരിട്ട് അവ നീക്കം ചെയ്യുന്നതും അതി നുണ്ടാകുന്ന ചിലവ് ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും.പൊതുവഴികൾ സുരക്ഷിതമായി നിലനിർത്താൻ എല്ലാ നാട്ടുകാരുടെയും സഹകരണം അഭ്യർ ത്ഥിക്കുന്നു.

 

Share :

You May Also Like

More From Author

+ There are no comments

Add yours