മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടത്തി

Estimated read time 0 min read
Share :

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും പരിസരം മാലിന്യമുക്തമാക്കുന്നതിനും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍റെ നേതൃ ത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. കുരിശുങ്കൽ ജംഗ്ഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സുനി ജോസഫ് പത്യാല നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സുനിൽ തേനംമാക്കൽ അധ്യക്ഷത വഹിച്ചു.

കുരിശുങ്കൽ ജംഗ്ഷൻ, പുത്തനങ്ങാടി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, പൊതുജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, ഹരിതകർമസേന, എൻഎസ്എസ് വോളണ്ടിയേഴ്സ് അംഗങ്ങൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours