എലിക്കുളം: പറമ്പിലെ കാട് തെളിക്കുന്നതിനിടെ മനകുളവിയുടെ കുത്തേറ്റ് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. എലിക്കുളം പഞ്ചായത്ത് 16-ാം വാർഡിലെ തൊഴിലാ ളികളായ ഉരുളികുന്നം കുളത്തിൽതാഴെ ഏലിയാമ്മ ജോൺ(64), നമ്പതാംകുന്നേൽ ആൻസി(55), മാടപ്പാട്ട് കിഴക്കേതിൽ മായ ഉനീഷ്(44) എന്നിവർക്കാണ് പരിക്ക്. മൂവരേയും പാ ലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുരുവിക്കൂട് അമ്പലത്തറ പുരയിടത്തിൽ കാട് വെട്ടുന്നതിനിടെയാണ് കുളവിയുടെ ആക്രമണമുണ്ടായത്. ആൻസിയു ടെ തലയിലും ഏലിയാമ്മയുടെ മുഖത്തും മായയുടെയ കൈകളിലുമാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ദൂരെ ആയതിനാൽ പ്രശ്‌നമുണ്ടായില്ല.


+ There are no comments
Add yours