മുസ്ലീം ലീഗിൽ ചേർന്നു

Estimated read time 1 min read
Share :
എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മറ്റിയംഗവും, സി.ഐ.ടി.യു ,ഡി.വൈ.എഫ് .ഐ ജില്ലാ കമ്മറ്റിയംഗവുമായിരുന്ന എം.എ.റിബിൻഷാ, കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോ ജക മണ്ഡലം സെക്രട്ടറി ജെറിൻ തോമസ്, റാവുത്തർ ഫെഡറേഷൻ ജില്ലാ സെക്രട്ടറിമാരായ അഫ്സൽ ഹനീഫ,ജാഫർ കോനാട്ടുപറമ്പിൽ, റസിലി മoത്തിൽ എന്നിവരുൾപ്പെടെ നി രവധി പേർ മുസ്ലിം ലീഗിലേക്ക്. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും, പ്രതി പക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, ദേശീയ സെക്രട്ടറി പി.വി. അബ്ദു ൾ വഹാബ് എം.പി, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ബാസലി തങ്ങൾ, കോട്ടയം ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, ജന.സെക്രട്ടറി റഫീഖ് മണിമല, സംസ്ഥാന നിർ വാഹക സമിതിയംഗം അസീസ് കുമാരനെല്ലൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യദ്  സാദിഖലി ശിഹാബ് തങ്ങൾ പുതുതായി പാർട്ടിയി ലേ ക്ക് കടന്ന് വന്നവർക്ക് അംഗത്വം നൽകി. ലീഗ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട് നാസർ കോട്ടവാതുക്കൽ അദ്ധ്യക്ഷനായി.
ജന.സെക്രട്ടറി യൂനുസ് മേലേതെക്കെതിൽ സ്വാഗ തം പറഞ്ഞു.വരും ദിവസങ്ങളിൽ വിവിധ പാർട്ടികളിൽ നിന്ന് നിരവധി പേർ മുസ്ലീം ലീഗിൻ്റെ മതനിരപേക്ഷ-ജനാധിപത്യ പാ തയിലേക്ക് കടന്ന് വരുമെന്നും ജില്ലാ കമ്മറ്റി പ്രസ്താ വനയിൽ പറഞ്ഞു.  എന്നാൽ 2 വർഷം മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് റിബിൻ ഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കി യതാണെന്നും ഇപ്പോൾ സി പി എമ്മുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours