ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ; കൊടിയേറ്റ് 29ന്

Estimated read time 1 min read
Share :
പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 29 മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വവും, മേൽശാന്തി കിഴക്കേ ഇല്ലം അനിൽ നമ്പുതിരി സഹകാർമ്മികത്വവും വഹിക്കും. എല്ലാ ദിവസവും രാത്രി 8 ന് കളമെഴുത്തും പാട്ടും ഉണ്ടാകും.
 29 ന് ഒന്നാം ഉത്സവം; രാവിലെ 10 ന് കളഭാഭിഷേകം, വൈകിട്ട് 5 ന് കൊടിക്കുറയും കൊടിക്കയറും സമർപ്പണം, 6 ന് തിരുവാതിര കളികൾ, 7 ന് കൊടിയേറ്റ്. തുടർ ന്ന് നൃത്ത സമന്വയം.   30 ന് രണ്ടാം ഉത്സവത്തിന് രാവിലെ 11 ന് ഉത്സവബലി. വൈകിട്ട് 5.45 മുതൽ തിരുവാതിര കളികൾ. രാത്രി 7.15 ന് കൊച്ചിൻ ഹാർമണി ബീറ്റ്സി ൻ്റെ ഗാനമേള.  31 ന് മൂന്നാം ഉത്സവദിനം രാവിലെ 7ന് നവകം. 11 ന് ഉത്സവബലി. വൈകിട്ട് 6 ന് നൃത്തം. 7 ന് കിഴക്കേ പന്തലിൽ നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാന ന്ദലയം.
ഫെബ്രുവരി ഒന്നിന് നാലാം ഉത്‌സവം. രാവിലെ 7ന് നവകം. 8 ന് നാരായണിയ പാരായണം.11 ന് ഉത്സവബലി. ഉച്ചകഴിഞ്ഞ് രണ്ടിന് കഥകളി കചദേവയാനി. വൈകിട്ട് 6ന് വീരനാട്യം കൈ കൊട്ടിക്കളി. 6.30 ന് സെമി ക്ലാസിക്കൽ ഡാൻസ്. രാത്രി 7 ന് കളരിപ്പയറ്റ് പ്രദർശനം. 7.30 ന് ഡ്രീം കേരളയുടെ നാടകം അകത്തേയ്ക്ക് തുറന്നിട്ട വാതിൽ.
ഫെബ്രുവരി രണ്ടിന് അഞ്ചാം ഉത്സവം. രാവിലെ 7ന്  നവകം, 11 ന് ഉത്സവബലി. വൈകിട്ട് 6 ന് ഏലൂർ ബിജുവിൻ്റെ സോപാന സംഗീതം. രാത്രി 7.15-ന് തിരുവാതിര, 7.45 ന് ശാസ്ത്രീയ നൃത്തം. 8.15 ന് നിരാമയി അനിൽകുമാറിൻ്റെ സംഗീതകച്ചേരി.  ഫെബ്രു. 3 ന് ആറാം ഉത്സവം, രാവിലെ 7ന് നവകം, 11 ന് ഉത്സവബലി, വൈകിട്ട് 6 ന് കൈ കൊട്ടിക്കളി, 6.30 ന് അരുൺ കൊടുങ്ങൂരിൻ്റെ സോപാനസംഗീതം. രാത്രി 7.30 ന് പാട്ട് ഫാമിലിയുടെ ഭക്തിഗാനമേള.
 ഫെബ്രു. 4 ന് പള്ളിവേട്ട ഉത്സവം ; രാവിലെ 7 മുതൽ നവകം, ശ്രീഭൂതബലി, 9 ന് ശ്രീബലി. വൈകിട്ട് 4 ന് കാഴ്ചശ്രീബലി , ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ഭഗവാൻ്റെ പൊൻതിടമ്പേറ്റും. മയൂരനൃത്തം – സതീഷ് ചന്ദ്രൻ. ചിറക്കടവ് മഹാദേവ വേലകളി സംഘത്തിൻ്റെ തിരുമുമ്പിൽ വേലകളി, കല്ലൂർ ഉണ്ണികൃഷ്ണമാരാരും 80-ൽപ്പരം കലാകാരന്മാരും പങ്കെടുക്കുന്ന മേജർ സെറ്റ് പാണ്ടിമേളം. ദീപാരാധന രാത്രി 8.30 ന്. തുടർന്ന് ശ്രീഭൂതബലി. 8.45 ന് തിരുവനന്തപുരം സ്വർഗ്ഗവീണയുടെ ബാലെ ” രുദ്ര പ്രജാപതി 12 ന് പള്ളിനായാട്ട് , പള്ളിവേട്ട എഴുന്നളളത്ത്.
ഫെബ്രു: 5 ന് ആറാട്ട് ഉത്സവം, രാവിലെ 10.15 മുതൽ മഹാപ്രസാദമൂട്ട്. ദേവസ്വം ഓഡിറ്റോറിയത്തിൽ ഗാനമേള. വൈകിട്ട് 4 ന് ആറാട്ട് ബലി, കൊടിയിറക്ക്. ആറാട്ടി നു പുറപ്പെടൽ. തുടർന്ന് വെള്ളാങ്കാവ് കടവിൽ തിരു ആറാട്ട് , ദീപക്കാഴ്ച, പന്തിരുനാഴി പായസം. തിരുവരങ്ങിൽ 5.30 മുതൽ വൈക്കം ശിവഹരി ഭജൻസിൻ്റ ഹൃദ യനാമ ജപ ലഹരി. രാത്രി 7 ന് ആറാട്ട് എതിരേൽപ്പ് , മയൂര നൃത്തം. കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ പ്രമാണിത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യവും ഉണ്ടാകും.
7.30 ന് കിഴക്കേപന്തലിൽ പ്രൗഢ ഗംഭീരമായ ആറാട്ട് എഴുന്നള്ളത്ത്. ഗുരുവായൂർ ദേവസ്വം വലിയ വിഷ്ണുവാണ് ഇത്തവണ ആറാട്ടിന് ഭഗവാൻ്റെ പൊൻതിടമ്പേറ്റുക. പാറമേക്കാവ് ദേവസ്വം കുടകൾ കൊണ്ടുള്ള വർണ്ണ കുടമാറ്റവും ഉണ്ടാകും. രാത്രി 9 ന് രാമപുരം  ബാലാജി ഗുരുകുലം കലാകാരൻമാരുടെ പാണ്ടിമേളവും ഉണ്ട്. 11നാണ് ദീപാരാധന. എഴുന്നള്ളത്തിന് എത്തുന്ന പ്രമുഖ ഗജവീരന്മാർക്ക് സ്വീകരണവും ആനയൂട്ടും ഒരുക്കിയിട്ടുണ്ട്.
Share :

You May Also Like

More From Author

+ There are no comments

Add yours