പൂർവ്വവിദ്യാർത്ഥി സമ്മേളനം ഡിസംബർ 26-ന്

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിസ് കോളേജ് സ്ഥാപിതമായിട്ട് 60 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയുലെയും സമീപപ്രദേശങ്ങളിലുമുള്ള മലയോര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുട്ടികളുടെ സാമൂഹികവും സാംസ്കാരികമായ വളർച്ചയ്ക്ക് അടിസ്ഥാനമായി നിലകൊണ്ട ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർഥി സമ്മേളനം ഡിസംബർ 26 തീയതി രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയൽ വച്ച് നടത്തും . പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് ചാക്കോ വെട്ടിയാങ്കലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു പൊതുസമ്മേളനത്തിന് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് സ്വാഗതം ആശംസിക്കുന്നതും, കോളേജ് മാനേജർ ഡോ. റവ. ഫാദർ കുര്യൻ താമരശ്ശേരി യോഗം ഉദ്ഘാടനം ചെയ്യുന്നതും പൂഞ്ഞാർ എംഎൽ എയും പൂർവ്വ വിദ്യാർത്ഥിയുമായ സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഡോ. പ്രഫ.C A തോമസ് കൃതജ്ഞത അർപ്പിച്ച് സംസാരിക്കുന്നതുമാണ്.

പൊതുയോഗത്തെത്തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായ ഷൈൻ ആൻ്റണി മടുക്കക്കുഴി, സൈമൺ ജോർജ് എന്നിവർ നേതൃത്വം നല്കുന്ന ഗാനമേളയും സ്നേഹ വിരു ന്നും ഉണ്ടായിരിക്കും. ഉച്ചയ്ക്കുശേഷം പൂർവ്വ വിദ്യാർത്ഥികൾക്ക് ബാച്ചടിസ്ഥാനത്തിൽ ഒത്തുചേരുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പരിപാടികൾക്ക് PRO ജോജി വാളിപ്ലാക്കൽ, ഐ.ടി കോർഡിനേറ്റർ’ജയിംസ് പുളിക്കൽ, സെക്രട്ടറി റോബർട്ട് ഏർത്തേടത്ത്, ട്രഷറർ എബ്രാഹം  മടുക്കക്കുഴി, തോമസ് കുര്യൻ മാമ ച്ചൻ പുത്തൻപുരയ്ക്കൽ, ജോസഫ് സെബാസ്റ്റ്യൻ,ഫസലുൽ ഹക്ക്, വി.പി ഇസ്മായിൽ, കെ.എം അബ്ദുൾ സലാം, കെ ജെ മാത്യു മടുക്കക്കുഴി, സ്റ്റനിസ്ലാവോസ് വെട്ടി ക്കാട്ട്, നസീഹത്ത് ബഷീർ, റഷീദ തുടങ്ങിയവർ നേതൃത്വം നല്കും.

Share :

You May Also Like

More From Author

+ There are no comments

Add yours