ചിറക്കടവിൽ പ്രസിഡൻ്റ് ആരാകും? എൽഡിഎഫോ? ബിജെപിയോ?

Estimated read time 1 min read
Share :

ചിറക്കടവിൽ പ്രസിഡൻ്റ് ആരാകും? എൽഡിഎഫോ? ബിജെപിയോ?. പഞ്ചായത്തിൽ പ്രസിഡൻ്റ് പദവി എസ് സി സംവരണമാണ്. പത്ത് സീറ്റ് നേടി എൽഡിഎഫ് ഭരണം ഉറപ്പിക്കുന്നുണ്ടെങ്കിലും യുഡിഎഫിനൊപ്പം ബിജെപി ചേർന്നാൽ പ്രസിഡൻ്റ് ഭരണം ഇവർക്ക് ലഭിക്കും.അതുകൊണ്ട് തന്നെ ആശങ്കയുടെ മുൾമുനയിലാണ് മുന്നണികൾ.

35 വർഷമായി LDF ൻ്റെ അടിയുറച്ച കോട്ടയായി നിന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ഇക്കുറി പ്രസിഡൻ്റ് ആരാകുമെന്ന സംശയമാണ് നാട്ടുകാർക്കും.22 വാർഡിൽ 10 വാർഡിൽ LDF ഉം, 8 വാർഡിൽ NDA ഉം മൂന്നിടത്ത് UDF ഉം ഒരു സ്വതന്ത്രനുമാണുള്ളത്.സ്വതന്ത്രൻ LDF നൊപ്പം നിൽക്കുമെന്നാണ് സൂചന.LDF ന് ഭരണം ലഭിച്ചാൽ പത്താം വാർഡിൽ നിന്ന് ജയിച്ച T N ഗീരീഷ് കുമാറും, നാലാം വാർഡിൽ നിന്നും ജയിച്ച കെ.കെ സന്തോഷ് കുമാറുമാണ് പട്ടികയിൽ.സി പി ഐ എം വാഴൂർ ഏരിയ കമ്മിറ്റിയംഗവും, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ് T N ഗിരീഷ് കുമാർ.2015ൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു.2020ൽ ജില്ലാ പഞ്ചായത്തംഗവും.കെ.കെ സന്തോഷ് കുമാർ സി പി ഐ എം പൊൻകുന്നം ലോക്കൽ സെക്രട്ടറിയാണ് കെഎസ്കെടിയു ജില്ലാ കമ്മിറ്റയംഗവുമാണ്. പൊതു വെ സൗമ്യമുഖമാണ് 2010 ൽ പഞ്ചായത്തംഗമായിട്ടുണ്ട്.

BJP യും UDF ഉം ഒന്നിച്ച് നിന്നാൽ ഒരു പക്ഷേ നറുക്കെടുപ്പിലേയ്ക്ക് കാര്യങ്ങൾ പോകും. നിയമസഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ ഇവർ ഒന്നി ക്കാൻ സാധ്യതയില്ല. ഒന്നിച്ചാൽ തന്നെ UDF ന് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ BJP യ്ക്ക് അത് ലഭിക്കും. അങ്ങനെ വന്നാൽ പതിമൂന്നാം വാർഡിൽ നിന്ന് ജയിച്ച ഗോപി പാറാംതോടാകും പ്രസിഡൻ്റ്. നിലവിൽ പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. പഞ്ചായത്ത് ഭരണം ആർക്ക്, പ്രസിഡൻ്റ് ആര് എന്നതിയാനുള്ള ആകാം ക്ഷയിലാണ് വോട്ടർമാരും.

Share :

You May Also Like

More From Author

+ There are no comments

Add yours